എസ്ബിഐയും എച്ച് ഡി എഫ് സി ബാങ്കും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കും

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ഏത് കാലാവധിക്കാര്‍ക്കൊക്കെ നേട്ടമാകുമെന്ന് നോക്കാം

Update:2022-06-15 12:32 IST

ആര്‍ബിഐ (RBI) നിരക്ക് ഉയര്‍ത്തിയതോടെ ലോണ്‍ അടയ്ക്കുന്നവര്‍ക്ക് ബാധ്യത കൂടിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. ക്രെഡിറ്റ് ഡിമാന്റിന്റെയും പണലഭ്യതയുടെയു അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ നിക്ഷേപ പലിശ (Deposit Interest) വര്‍ധിപ്പിക്കുന്നത്. വിപണിയിലെ പലണലഭ്യത (Cash Flow) കുറയക്കാനുള്ള നടപടികളുമായി കേന്ദ്ര ബാങ്ക് (Central Bank) മുന്നോട്ടുപോകുന്നതിനാല്‍ വൈകാതെ നിക്ഷേപ പലിശയും ഉയര്‍ത്താതെ തരമില്ല.

വര്‍ധന മുഴുവന്‍ ഉടനെ നിക്ഷേപ പലിശയില്‍ പ്രതിഫലിക്കില്ലെങ്കിലും ഘട്ടംഘട്ടമായി കൂടുമെന്നകാര്യത്തില്‍ സംശയമില്ല. പല ബാങ്കുകളും (Banks) ഇപ്പോള്‍ തന്നെ സ്ഥിര നിക്ഷേപ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടുദിവസമായി ഉയര്‍ത്തിയ നിരക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത് എസ്ബിഐയും (SBI) എച്ച്ഡിഎഫ്‌സി (HDFC) ബാങ്കുമാണ്.

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposits) പലിശ നിരക്ക് ഉയര്‍ത്തി. പുതിയ പലിശ നിരക്കുകള്‍ ഇന്ന്, ജൂണ്‍ 14, 2022 മുതല്‍ പ്രാബല്യത്തില്‍ വരും, പരിഷ്‌ക്കരണത്തിന്റെ ഫലമായി, 211 ദിവസത്തിനുള്ളില്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഉയര്‍ത്തി. സാധാരണ സ്ഥിരനിക്ഷേപങ്ങള്‍(FD) നടത്തുന്നവര്‍ക്കെല്ലാം പുതിയ തീരുമാനം ഗുണകരമാകും.

ഏറ്റവും കുറവ് നിക്ഷേപ കാലാവധിയായ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 2.90% പലിശ(Interest) നല്‍കുന്നത് തുടരും. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.90% ആയി നിലനിര്‍ത്തിയിട്ടുണ്ട്.

180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40% പലിശ ലഭിക്കുന്നത് തുടരും എന്നാല്‍ 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.40% ല്‍ നിന്ന് 4.60% ആയി ബാങ്ക് ഉയര്‍ത്തി.

നേരത്തെ 5.10% ആയിരുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.30% പലിശ നിരക്ക് എസ്ബിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പ്രയോജനമുണ്ടാകും.

എച്ച്ഡിഎഫ്‌സി ബാങ്ക് 

എസ് ബി ഐക്ക് പിന്നാലെ എച്ച് ഡി എഫ് സി ബാങ്കും നിരക്കുയർത്തി. വെബ്സൈറ്റില്‍ പുതുക്കിയ വിവരങ്ങള്‍ അനുസരിച്ച് 6 മാസം മുതല്‍ 9 മാസത്തില്‍ താഴെയുള്ള എഫ്ഡിക്ക് (FD) ഇപ്പോള്‍ 4.40 ശതമാനത്തില്‍ നിന്ന് 4.65 ശതമാനം പലിശ നല്‍കും എച്ച്ഡിഎഫ്‌സി ബാങ്ക്(HDFC Bank). 9 മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 4.50 ശതമാനത്തില്‍ നിന്ന് 4.65 ശതമാനവും 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള FD കള്‍ 5.10 ശതമാനത്തില്‍ നിന്ന് 5.35 ശതമാനവും പലിശയാക്കി.

Tags:    

Similar News