ആന്റോ ജോര്‍ജ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഒ.ഒ
ബാങ്കിന്റെ എല്ലാ മേഖലകളിലും മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ആന്റോ ജോര്‍ജ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധനാണ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് എച്ച്.ആര്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ആയിരുന്ന ടി. ആന്റോ ജോര്‍ജിനെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഒ.ഒ) ആയി നിയമിച്ചു. ഡിസംബര്‍ 22ന് നടന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
ബാങ്കിന്റെ എല്ലാ മേഖലകളിലും മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ആന്റോ ജോര്‍ജ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധനാണ്. രാജ്യത്തെ മെട്രോ ശാഖകളിലടക്കം ബ്രാഞ്ച് ഹെഡ്, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി മേഖലകളുടെ റീജിയണല്‍ ഹെഡ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഇന്റേണല്‍ ഓഡിറ്റ് ആന്‍ഡ് വിജിലന്‍സ്, ഫ്രോഡ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ്/റീട്ടെയില്‍/അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ്, ബാങ്കിംഗ് ഓപ്പറേഷന്‍സ്, ഗവണ്‍മെന്റ് ലൈസന്‍സ്, എച്ച്.ആര്‍ ഓപ്പറേഷന്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രൊഡക്റ്റ് മാനേജ്‌മെന്റ്, ന്യൂ ബ്രാഞ്ച് സെറ്റപ്പുകള്‍, ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ്, പീപ്പിള്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വിദഗ്ദ്ധനാണ്.