ടാക്‌സ് സേവിംഗ് എഫ്ഡികള്‍: മികച്ച പലിശ എവിടെ കിട്ടും
നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപമാര്‍ഗങ്ങള്‍ക്ക് മിക്ക സ്വകാര്യ ബാങ്കുകളും ഭേദപ്പെട്ട പലിശ നല്‍കുന്നുണ്ട്. ഉയര്‍ന്ന ചില പലിശ നിരക്കുകള്‍ പരിശോധിക്കാം.
ടാക്‌സ് സേവിംഗ് എഫ്ഡികള്‍ (Tax saving FDs) അഥവാ നികുതി ലാഭിക്കാന്‍ കഴിയുന്ന ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മിക്ക സ്വകാര്യ ബാങ്കുകളും മികച്ച പലിശനിരക്കോടെ നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ നിരവധി ബാങ്കുകള്‍ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്.
അടുത്തിടെ, ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 5.70 ശതമാനത്തില്‍ നിന്നും 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.10 ശതമാനമാക്കിയിരുന്നു. ചെറുതും വലുതുമായ സ്വകാര്യമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവിന് ക്ലെയിം ചെയ്യാം, എന്നാല്‍ നികുതി ലാഭിക്കാന്‍ വേണ്ടി മാത്രം നിക്ഷേപിക്കരുത്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കും യെസ് ബാങ്കും നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം വരെ പലിശ നല്‍കുന്നു. സ്വകാര്യമേഖലാ ബാങ്കുകള്‍ പരിശോധിച്ചാല്‍ ഇവ രണ്ടും മികച്ച പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.10 ലക്ഷം രൂപയായി തിരിച്ച് ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നികുതി ലാഭിക്കുന്ന എഫ്ഡിക്ക് 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ അഞ്ച് വര്‍ഷം കൊണ്ട് 2.07 ലക്ഷം രൂപയായി പിന്‍വലിക്കാം.
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും നികുതി ലാഭിക്കുന്ന എഫ്ഡികള്‍ക്ക് 6.1 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ അഞ്ച് വര്‍ഷം കൊണ്ട് 2.03 ലക്ഷം രൂപയായി ലഭിക്കും
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel