പണിമുടക്കിലും ഈ ബാങ്കിന്റെ പരമാവധി ശാഖകളും പ്രവര്‍ത്തിക്കുന്നു

ഇന്നും നാളെയും ഭൂരിഭാഗം ബാങ്കിംഗ് സേവനങ്ങളും എന്‍ആര്‍ഐ, വായ്പാ സേവനങ്ങളും പ്രവര്‍ത്തിക്കുന്നു.

Update:2022-03-28 15:15 IST

സംസ്ഥാനത്ത് പല ബാങ്കുകളും തുടര്‍ച്ചയായി നാല് ദിവസം പണിമുടക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഭാരത് ബന്ദും ബാങ്ക് പണിമുടക്കും കാരണം തിങ്കളാഴ്ച ബാങ്കിംഗ് സേവനങ്ങളെ ഭാഗികമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പൊതു പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പല ബ്രാഞ്ചുകളും ഭാഗികമായി പ്രവര്‍ത്തിച്ചെങ്കിലും
നാലാം ശനിയും ഞായറും കാരണം ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളും ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ സംസ്ഥാനത്തെ മൂന്നു സംഘടനകളില്‍ ഭാഗമായ ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘടനകള്‍ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്.
ബാങ്ക് സ്വകാര്യ വല്‍ക്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുന്നത്. 30, 31 തീയ്യതികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്നിന് വീണ്ടും അവധിയായിരിക്കും.


Tags:    

Similar News