ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലും, ആദ്യ ബ്രാഞ്ച് കൊച്ചിയില്‍ തുറന്നു
18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യത്തുടനീളം 600 ഓളം ബ്രാഞ്ചുകളാണുള്ളത്
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ സേവനം ഇനി കേരളത്തിലും. സംസ്ഥാനത്തെ ആദ്യ ബ്രാഞ്ച് കൊച്ചിയില്‍ ആരംഭിച്ചു. പാലാരിവട്ടത്ത് തുറന്ന ബ്രാഞ്ചിലൂടെ സമീപ പ്രദേശത്തുകാര്‍ക്ക് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സേവനങ്ങള്‍ ലഭ്യമാകും. നിലവില്‍ 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യത്തുടനീളം 600 ഓളം ബ്രാഞ്ചുകളാണുള്ളത്.
സംസ്ഥാനത്ത് ആരംഭിച്ച പുതിയ ബ്രാഞ്ചിലൂടെ പാലാരിവട്ടത്തുള്ളവര്‍ക്ക് ബാങ്കിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ലഭ്യമാകുമെന്ന് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഗോവിന്ദ് സിംഗ് പറഞ്ഞു.
സേവിംഗ്‌സ്, കറന്റ്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് എന്നീ അക്കൗണ്ടുകളും ഭവന-ബിസിനസ് വായ്പകള്‍, ഈടിന്മേലുള്ള വായ്പകള്‍ തുടങ്ങിയവയുമാണ് ബാങ്ക് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. കൂടാതെ, ഫിക്‌സഡ് ഡെപ്പോസിറ്റിന് 6.75 ശതമാനം വരെ പലിശ നിരക്കും ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനവും എടിഎം നെറ്റ്വര്‍ക്കും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.