സാധാരണക്കാര്‍ക്കും ബിസിനസുകാര്‍ക്കും സമ്പൂര്‍ണ ബിസിനസ് സേവനങ്ങള്‍; വള്ളുവനാട് ഈസി മണി
ഈ ബാങ്കിതര ധനകാര്യ സ്ഥാപനം വ്യത്യസ്തമാകുന്നത് എങ്ങനെ, അറിയാം
ബാങ്കിംഗ് രംഗത്ത് നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള, സീനിയര്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ച് പ്രാഗത്ഭ്യം തെളിയിച്ച നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടക്കമിട്ട ഈ ബാങ്കിതര ധനകാര്യ സ്ഥാപനം ഇന്ന് കേരളവും കടന്ന് സേവന മേഖലയില്‍ സാന്നിധ്യം തെളിയിക്കുകയാണ്. പിസി നിധീഷ്, എകെ നാരായണന്‍, ഒമേഷ് എ, രാകേഷ് എന്‍ എന്നിവരാണ് അവര്‍.
2015 ഡിസംബറില്‍ സാധാരണക്കാരന്റെ സാമ്പത്തികാവശ്യങ്ങള്‍ക്ക് തുണയാകുക എന്ന ഉദ്ദേശ്യത്തോടെ ഈ സ്ഥാപനം തുടങ്ങുന്നത്. വള്ളുവനാട് നിധി ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. അന്ന് സമാനമായ സ്ഥാപനങ്ങളെല്ലാം സ്വര്‍ണപ്പണയ വായ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും ബിസിനസ് വായ്പയും ഡെയ്‌ലി കളക്ഷന്‍ വായ്പയും മറ്റുമായി വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കിക്കൊണ്ട് വ്യത്യസ്തരാകാന്‍ വള്ളുവനാട് നിധി ലിമിറ്റഡിന് കഴിഞ്ഞു.
മധ്യകേരളത്തിലെയും മലബാറിലെയും സാധാരണക്കാര്‍ക്കും ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും കൈത്താങ്ങായി മാറിയ സ്ഥാപനം. ഒരു ഡിസംബറില്‍ തുടങ്ങി ആ സാമ്പത്തിക വര്‍ഷത്തെ പിന്നീടുള്ള നാലു മാസത്തിനുള്ളില്‍ തന്നെ ലാഭത്തിലായി. ഇന്ന് ഒരു ലക്ഷത്തില്‍ പരം ഉപഭോക്താക്കളുമായി സ്ഥാപനം ഏറെ മുന്നോട്ടുകുതിച്ചു.
പ്രവര്‍ത്തനം വലുതാവുന്നു
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കേരളത്തിന് പുറത്തും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1986 മുതല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഡല്‍ഹി ആസ്ഥാനമായുള്ള വള്ളുവനാട് കാപിറ്റല്‍ ലിമിറ്റഡ് എന്ന എന്‍ബിഎഫ്‌സിയെ 2020 ല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. പിന്നീട് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വള്ളുവനാട് ഈസി മണി എന്ന പേരില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കുകയായിരുന്നു.
ഏറ്റവും എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വായ്പകള്‍ക്കായുള്ള ഡോക്യുമെന്റുകള്‍ തയാറാക്കുന്നതിന് ഉപഭോക്താവിനൊപ്പം നിന്ന് അവരെ സഹായിക്കുകയും ചെയ്യുന്നു വള്ളുവനാട് ഈസി മണി.
വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയ വായ്പ, ബിസിനസ് വായ്പ, കണ്‍സ്യൂമര്‍ ഗുഡ്‌സ് ലോണ്‍, എസ്എംഇ ലോണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഈ സ്ഥാപനം നല്‍കിവരുന്നത്. മാത്രമല്ല, കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇളവുകളും നല്‍കിവരുന്നു. ബിസിനസുകാര്‍ക്ക് മാത്രം ലഭ്യമായിക്കൊണ്ടിരുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കിയും വള്ളുവനാട് ഈസി മണി വ്യത്യസ്തരാകുന്നു.
മുന്നില്‍ വലിയ ലക്ഷ്യം
കോവിഡ് കാലത്ത് അടിയന്തര പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ക്ഷണിച്ച കേരളത്തിലെ ഏക ധനകാര്യ സ്ഥാപനമായിരുന്നു വള്ളുവനാട് ഈസി മണി. സ്ഥാപനത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്. കേരളത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 500 ഓളം പേര്‍ജോലി ചെയ്യുന്നു. മലപ്പുറത്തെ മഞ്ചേരിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്. രാജ്യമെമ്പാടുമായി 500 ശാഖകള്‍ തുറക്കുക എന്ന ലക്ഷ്യവുമായാണ് വള്ളുവനാട് ഈസി മണിയുടെ മുന്നേറ്റം.