സെയ്ല്‍സ് കൂട്ടാന്‍ നല്ല വഴി ഇതാണ്!

ബിസിനസുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ പരിഹാരം നിര്‍ദേശിക്കുന്ന പംക്തിയില്‍ ഇന്ന് സെയ്ല്‍സ് കൂട്ടാനുള്ള വഴികള്‍ പറഞ്ഞു തരുന്നു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ അനില്‍ ആര്‍ മേനോന്‍.

Update: 2021-01-26 02:30 GMT

1. പ്ലാസ്റ്റിക് സ്റ്റബിലൈസര്‍ നിര്‍മാണ രംഗത്തെ ഇടത്തരം കമ്പനിയാണ് ഞങ്ങളുടേത്. നിലവിലുള്ള ഇടപാടുകാര്‍ തന്നെ ഓര്‍ഡറുകള്‍ കുറയ്ക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെ സെയ്ല്‍സ് കൂട്ടാന്‍ സാധിക്കും?

ആദ്യമായി നിങ്ങളുടെ ആഭ്യന്തര മാര്‍ക്കറ്റിന്റെ സാധ്യത എത്രയുണ്ടെന്ന് കൃത്യമായി അറിയുക. വിപണി വിഹിതത്തെ കുറിച്ച് ധാരണ ലഭിച്ചാല്‍ നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങാന്‍ സാധ്യതയുള്ള ഇടപാടുകാര്‍ ആരൊക്കെയെന്ന് കണ്ടെത്തുക. പലവിധ അസോസിയേഷനുകളുമായി ബന്ധപ്പെട്ടാല്‍ നിങ്ങള്‍ ലക്ഷ്യമിടുന്ന ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ വരെ ലഭിക്കും. അവരെ നേരില്‍ വിളിച്ച്, പരമാവധി നേരില്‍ കാണാന്‍ ശ്രമിച്ച് നിങ്ങളുടെ ഉല്‍പ്പന്നത്തെ കുറിച്ച് പറയുക. കോവിഡ് കാലമായതിനാല്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുക. എങ്ങനെയായിരുന്നാലും പുതിയ ഇടപാടുകാരിലേക്ക് എത്താന്‍ ഇതാണ് മികച്ച സമയം.
2. നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാന്‍ വഴിയുണ്ടോ?
തീര്‍ച്ചായും കഴിയും. നിലവിലുള്ള ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്ക് മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കൂടി നിങ്ങള്‍ക്ക് വില്‍ക്കാന്‍ പറ്റും. നിലവിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, അവര്‍ക്കുവേണ്ടി ന്യായമായ വിലയ്ക്ക് അവ വാങ്ങി നിങ്ങള്‍ കൊടുത്താല്‍ ഇരുവര്‍ക്കും ഗുണകരമായൊരു ബിസിനസ് ബന്ധം വരും. വരുമാനം കൂടും.


Tags:    

Similar News