തലമുറകളോളം കരുത്തോടെ നില്‍ക്കുന്ന കുടുംബ ബിസിനസുകളുടെ വിജയചേരുവ എന്താണ്?
സരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്ന പംക്തിയില്‍ ഇന്ന് ചാര്‍ട്ടേഡ് എക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ഷാജി വര്‍ഗീസ്.
വളരെ കുറച്ച് കുടുംബ ബിസിനസുകള്‍ മാത്രമേ, തലമുറകള്‍ കഴിഞ്ഞാലും കരുത്തോടെ നിലനില്‍ക്കുന്നുള്ളൂ. ഇത്തരം കുടുംബ ബിസിനസുകളുടെ വിജയചേരുവ ഒന്നു പറയാമോ?
തീര്‍ച്ചയായും. ഒന്നാമത്തെ കാര്യം, അവയുടെ നടത്തിപ്പിന് ശക്തമായ ഒരു അടിത്തറയുണ്ടാകും. രണ്ടാമതായി അവയെല്ലാം തന്നെ ഇന്നൊവേഷനായി നിരന്തരം പരിശ്രമിക്കുന്നവയാകും. കുടുംബ മൂല്യങ്ങളോടും ബിസിനസ് ലക്ഷ്യങ്ങളോടും ആത്മാര്‍പ്പണമുണ്ടായിരിക്കുന്നതിനൊപ്പം ഡയറക്റ്റര്‍ ബോര്‍ഡുതലത്തിലും കുടുംബാംഗങ്ങള്‍ക്കിടയിലും കൃത്യമായ പ്രവര്‍ത്തന നയരേഖ നടപ്പാക്കിയിട്ടുണ്ടാകും.
ബിസിനസ് വൈവിധ്യവല്‍ക്കരണത്തിനും അതിരുകള്‍ കടന്ന് വളരുന്നതിനും തുറന്ന മനോഭാവമാകും ഇത്തരം കുടുംബ ബിസിനസുകള്‍ക്കുള്ളത്. എല്ലാത്തിനുമുപരിയായി ഇവ അങ്ങേയറ്റം പ്രൊഫഷണല്‍ ചട്ടക്കൂട്ടിലാകും പ്രവര്‍ത്തിക്കുന്നത്.