സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം, വീണ്ടും 57,000ത്തിന് മുകളില്‍

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റം;

Update:2024-12-09 09:58 IST

Image : Canva

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. വെള്ളിയാഴ്ച മുതല്‍ ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണം ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,130 രൂപയിലെത്തി. പവന്‍ വില 120 രൂപ വര്‍ധിച്ച് 57,040 രൂപയുമായി.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 10 രൂപ ഉയര്‍ന്ന് 5,885 രൂപയുമായി.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ശനിയാഴ്ചയാണ് ഗ്രാമിന് ഒരു രൂപ വര്‍ധിച്ചത്.

അന്താരാഷ്ട്ര വില ചാഞ്ചാട്ടത്തിൽ 

അന്താരാഷ്ട്ര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി ചാഞ്ചാട്ടത്തിലാണ്. ഇന്ന് രാവിലെ ഔണ്‍സിന് 2,638 ഡോളറിലാണ് വ്യാപാരം. ഈ ആഴ്ച യു.എസില്‍ നിന്നുള്ള പണപ്പെരുപ്പ കണക്കുകള്‍ വരാനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഫെഡറല്‍ റിസര്‍വിന്റെ പണനയത്തെ കുറിച്ച് വ്യക്തമായ സൂചനയായിരിക്കും പണപ്പെരുപ്പകണക്കുകള്‍ നല്‍കുക. ഡിസംബറില്‍ ഇതു വരെയുള്ള കാലയളവില്‍ സ്വര്‍ണം 0.57 ശതമാനത്തോളം ഇടിവിലാണ്. ഡിസംബര്‍ രണ്ടിന് 2,613 ഡോളര്‍ വരെ താഴ്ന്നിരുന്നു.
ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും ജനുവരിയില്‍ നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണവുമായിരിക്കും ഇനി സ്വര്‍ണത്തെ ബാധിക്കുക എന്നാണ് കരുതുന്നത്.

ഒരു പവന്‍ ആഭരണത്തിന് വില

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,040 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,742 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.


Tags:    

Similar News