ക്രിസ്മസ് അവധിയുടെ ആലസ്യത്തില്‍ സ്വര്‍ണം, കേരളത്തില്‍ വിലയില്‍ നേരിയ ഇടിവ്

വെള്ളി വിലയിലും മാറ്റമില്ല,

Update:2024-12-24 10:02 IST

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 7,090 രൂപയും പവന്‍ വില 80 രൂപ താഴ്ന്ന് 56,720 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ ഇടിവുണ്ട്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5,860 രൂപയിലാണ് വ്യാപാരം. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില നിശ്ചലമായി തുടരുകയായിരുന്നു.
രാജ്യാന്തര വിലയില്‍ രണ്ട് ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നലെ 0.30 ശതമാനം ഇടിവുണ്ടായിരുന്നു. അതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഇന്ന് 0.15 ശതമാനം ഉയര്‍ന്ന് 2,616 രൂപയിലാണ് വ്യാപാരം. അടുത്ത വര്‍ഷം പലിശ നിരക്ക് രണ്ട് തവണയിലധികം കുറയ്ക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ് വലിയ ഉത്സാഹം കാണിച്ചേക്കില്ലെന്ന സൂചനകള്‍ നിക്ഷേപകരെ വ്യാപാരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ക്രിസ്മസ് അവധിമൂലം വ്യാപാര ദിനങ്ങള്‍ കുറഞ്ഞതും സ്വര്‍ണത്തിന്റെ നീക്കത്തിന് തടസമാകുന്നു.

ഇന്ന് ആഭരണത്തിന് മുടക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,800 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതൽ തുക മൗടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,396 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Tags:    

Similar News