കേരളത്തില്‍ അനങ്ങാതെ പൊന്നും വില, വെള്ളി വില താഴേക്ക്‌

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഗ്രാമിന് 1,040 രൂപയുടെ കുറവ്‌

Update:2024-08-08 11:34 IST

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും താഴേക്ക് യാത്ര തുടങ്ങിയ സ്വര്‍ണ വിലയ്ക്ക് ഇന്ന് സഡന്‍ ബ്രേക്ക്. ഗ്രാമിന് 6350 രൂപയിലും പവന് 50,800 രൂപയിലും മാറ്റമില്ലാതെ തുടരുകയാണ് വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റിമില്ല. ഗ്രാമിന് 52,55 രൂപയില്‍ തുടരുന്നു. അതേ സമയം വെള്ളി വില ഇന്ന് താഴോട്ടാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 86 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില താഴേക്കാണ്. 1,040 രൂപയോളമാണ് ഈ ദിവസങ്ങളില്‍ വില കുറഞ്ഞത്.

രാജ്യാന്തര വിലയിൽ ഇടിവ് 

തുടര്‍ച്ചയായ ഏഴ് ദിവസമായി രാജ്യാന്തര വിലയും താഴേക്കാണ്. ഇതിനിടെ ഒരു ദിവസം റെക്കോഡ് താഴ്ചയ്ക്കടുത്ത് വിലയെത്തുകയും ചെയ്തു. ഇന്ന് രാവിലെ ഔണ്‍സിന് 0.41 ശതമാനം ഉയര്‍ന്ന് 2,392 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കയില്‍ പലിശ കുറയ്ക്കല്‍ അടുത്ത സെപ്റ്റംബറിലേ ഉണ്ടാകൂ എന്ന നിഗമനങ്ങളാണ് വിപണിയെ നയിക്കുന്നത്. ഒപ്പം അമേരിക്കയിലെ മാന്ദ്യ ഭീതി അകന്നതും പശ്ചമിഷ്യേന്‍ യുദ്ധത്തിന്റെ സാധ്യതകള്‍ ഇല്ലാതായതും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തത വരാത്തതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. കുറച്ചു കാലത്തേക്കെങ്കിലും സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍ തുടരാനാണ് സാധ്യതയെന്നാണ് കരുതുന്നത്.

ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,800 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുകയോടൊപ്പം പണിക്കൂലിയും നികുതികളുമടക്കം 4,193 രൂപയെങ്കിലും അധികമായി നല്‍കണം. അതായത് 54,993 രൂപയെങ്കിലും വേണ്ടി വരും ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍.
Tags:    

Similar News