സ്വര്‍ണത്തിന് വീണ്ടും ചാഞ്ചാട്ടം, ഇന്ന് നികുതിയടക്കം വില ഇങ്ങനെ
വെള്ളിവിലയിലും വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ കൂടി 6,635 രൂപയിലെത്തി. പവന് 80 രൂപ ഉയര്‍ന്ന് 53,080 രൂപയിലാണ് വ്യാപാരം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 5,515 രൂപയായി. സ്വര്‍ണ വിലയിലും ഒരു രൂപയുടെ വര്‍ധനയുണ്ടായി. ഗ്രാം വില 95 രൂപയിലെത്തി.
അന്താരാഷ്ട്ര വില ഇന്നലെ ഔണ്‍സിന് 0.29 ശതമാനം വര്‍ധിച്ച് 2,331.70 ഡോളറിലെത്തിയിരുന്നു. ഇതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇന്ന് വില 0.26 ശതമാനം ഇടിഞ്ഞ് 2,325.51 ഡോളറിലാണ് രാജ്യന്തര തലത്തില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്റെ കമന്റും യു.എസിലെ തൊഴില്‍ കണക്കുകളും പുറത്തു വരും. ഇതായിരിക്കും ഉടന്‍ സ്വര്‍ണത്തെ ബാധിക്കുന്ന കാര്യങ്ങള്‍. ഇന്ന്
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,80 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,459 രൂപ കൊടുത്താലേ ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകു. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണിക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും. അപ്പോള്‍ സ്വാഭാവികമായും ആഭരണത്തിന്റെ വിലയും ഉയരും.