തിടുക്കത്തില്‍ യുടേണെടുത്ത് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് വീണ്ടും നിരാശ, കേരളത്തിലെ വില ഇങ്ങനെ
വെള്ളിയും ഉയരത്തിലേക്ക് കാല്‍വച്ചു;
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിന്റെ ട്രാക്കില്‍. ഇന്നലെ ഗ്രാം വിലയിലുണ്ടായ 10 രൂപയുടെ കുറവ് ഇന്ന് തിരിച്ചു പിടിച്ചു. ഇതോടെ ഗ്രാം വില വീണ്ടും 7,340 രൂപയിലും പവന്‍ വില 58,720 രൂപയിലുമായി.
രാജ്യാന്തര വിലയിലെ നീക്കം
ആഭരണത്തിനു നൽകേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,720 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,559 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.