കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിന് 10 കോടി രൂപയുടെ ജി.എസ്.ടി പിഴയിട്ട് നികുതി വകുപ്പ്
അപ്പീലിന് പോകുമെന്ന് വ്യക്തമാക്കി ബാങ്ക്;
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 10.46 കോടി രൂപ പിഴയിട്ട് നികുതി വകുപ്പ്. ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസില്‍ നിന്ന് 10,46,59,172 കോടി രൂപയുടെ ജി.എസ്.ടി പെനാലിറ്റി നോട്ടീസ് ലഭിച്ചതായി ഫെഡറല്‍ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ബാങ്ക് ഇതിനെതിരെ അപ്പീല്‍ പോകുമെന്നും അറിയിപ്പില്‍ പറയുന്നു.
ഓഹരി വിലയിലെ നീക്കം
തുടര്‍ച്ചയായ ഏഴ് ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 3.46 ശതമാനം ഉയര്‍ന്നിരുന്നു. ഓഹരി വില 194.25 രൂപയിലെത്തുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവില്‍ നിക്ഷേപകര്‍ക്ക് 26.64 ശതമാനം നേട്ടം ഫെഡറൽ ബാങ്ക് ഇന്ന് രാവിലെ 0.62 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 193.95 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.ഓഹരി നല്‍കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരുമാസക്കാലയളവില്‍ ഓഹരി വിലയില്‍ 9.24 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 52 ആഴ്ചയ്ക്കിടെയുള്ള ഓഹരിയുടെ ഉയര്‍ന്ന വില 217 രൂപയും താഴ്ന്ന വില 139 രൂപയുമാണ്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 47,300 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.