കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഒന്നിന് രണ്ട് ഓഹരി സൗജന്യം
2017ലാണ് ഇതിനു മുമ്പ് കമ്പനി ബോണസ് ഓഹരി അനുവദിച്ചത്
കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്ത് ലോകത്ത് തന്നെ ഏറ്റവും മുന്‍ നിരയിലുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഇഷ്യു. അതായത് റെക്കോഡ് ഡേറ്റില്‍ കിറ്റെക്‌സിന്റെ ഒരു ഓഹരി കൈയിലുള്ളവര്‍ക്ക് രണ്ട് ഓഹരി അധികമായി ലഭിക്കും. ഓഹരിയുടെകളുടെ അനുമതിക്ക് ശേഷമായിരിക്കും റെക്കോഡ് തീയതി പ്രഖ്യാപിക്കുക. ജനുവരി 20നോ അതിനു മുമ്പായോ ഓഹരികള്‍ നിക്ഷേപരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് കമ്പനി ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കുന്നത്. 2017ല്‍ 2:5 എന്ന അനുപാതത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബോണസ് ഇഷ്യു അനുവദിച്ചിരുന്നു. അതായത് അഞ്ച് ഓഹരികളുള്ളവര്‍ക്ക് രണ്ട് ഓഹരിയാണ് അന്ന് ലഭിച്ചത്.
ഓഹരിയുടെ 5 വര്‍ഷത്തെ നേട്ടം 576%
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 13 കോടി രൂപയില്‍ നിന്ന് 36.73 കോടി രൂപയായി വര്‍ധിച്ചിരുന്നു. സംയോജിത മൊത്ത വരുമാനം 140 കോടി രൂപയില്‍ നിന്ന് 216.98 കോടി രൂപയിലുമെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 1,000 കോടിയെന്ന റെക്കോഡ് കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എ.എസ്.എം ഓഹരി
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ അഡീഷണല്‍ സര്‍വെയലന്‍സ് മെഷര്‍ (ASM) ഫ്രെയിംവര്‍ക്കിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടതാണ്. ഓഹരിയുടെ അപകടകരമായ ചലനത്തില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാനുള്ളതാണ് ഈ ചട്ടക്കൂട്. ഇത്തരം ഓഹരികള്‍ വാങ്ങണമെങ്കില്‍ മുഴുവന്‍ കാശും നല്‍കണം. കടം വാങ്ങാനോ ഭാഗികമായോ പേയ്‌മെന്റോ അനുവദിക്കില്ല. സാധാരണ ഓഹരികള്‍ ഭാഗികമായി പണം നല്‍കി ബാക്കി ബ്രോക്കറില്‍ നിന്ന് കടം വാങ്ങി വാങ്ങാനും.
മാത്രമല്ല, ഈ ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത് പരമാവധി ഒരു ദിവസം അഞ്ച് ശതമാനം മുകളിലേക്കോ താഴേക്കോ പോകാനേ ഈ ഓഹരിക്ക് സാധിക്കൂ. മാത്രമല്ല ഈ ഓഹരി പണയം വയ്ക്കാനോ ട്രേഡിംഗിനോ ഉപയോഗിക്കാനുമാകില്ല.