കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി വിശന്നിരിക്കേണ്ട; ലഘുഭക്ഷണ വിതരണ സംവിധാനം വരുന്നു
പദ്ധതി നടത്തിപ്പിന് നിർദ്ദേശങ്ങൾ ക്ഷണിച്ചു
കെ.എസ്.ആർ.ടി.സി ബസ് യാത്രകളിൽ ഇനി വിശന്നിരിക്കണ്ട. ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരു സംരംഭം ആരംഭിക്കുന്നു.
ഇതിനായി ബസുകളിൽ ഷെൽഫുകൾ, വെൻഡിങ് മെഷീനുകൾ എന്നിവ സ്ഥാപിച്ച് ലഘു ഭക്ഷണം വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് കെ.എസ്.ആർ.ടി.സി പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിച്ചു.
പദ്ധതിയുടെ വിശദാംശങ്ങൾ
ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്. ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കണം.
ബസുകൾക്കുള്ളിൽ ഷെൽഫ്, വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെ.എസ്.ആർ.ടി.സി നൽകും.
പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം ചെയർമാൻ ആൻഡ് മാനേജിങ് ഡ
യറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
നിർദേശങ്ങൾ അയക്കേണ്ടതിങ്ങനെ
നിർദ്ദേശങ്ങൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കണം.
നിർദേശം സമർപ്പിക്കുന്ന കവറിൽ "ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം - KSRTC ബസ്സുകളിൽ" എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. മേയ് 25 വൈകിട്ട് 5 മണിക വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരം.
കൂടുതൽ വിവരങ്ങൾക്ക് : ഇ-മെയിൽ -estate@kerala.gov.in. ഫോൺ -9188619384.