മലയാളിയുടെ ഐ.ടി സ്ഥാപനത്തെ വാങ്ങി അമേരിക്കന്‍ കമ്പനി

സി.എം.എസ്, സി.ആര്‍.എം, ഇ-കൊമേഴ്‌സ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ സേവനം നല്‍കുന്ന സ്ഥാപനം

Update:2024-01-13 12:59 IST

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സുയതി ടെക്‌നൊളജീസിനെ ഏറ്റെടുത്ത് സിലിക്കണ്‍ വാലി കമ്പനിയായ മൈല്‍സ്റ്റോണ്‍ ടെക്നോളജീസ്.

സി.എം.എസ്, സി.ആര്‍.എം, ഇ-കൊമേഴ്‌സ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ 15 വര്‍ഷമായി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സുയതി ടെക്‌നൊളജീസ്. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. ഡിജിറ്റല്‍ എന്‍ജിനീയറിംഗ് സര്‍വീസസ്, ആപ്ലിക്കേഷന്‍സ് എന്നീ മേഖലകളിലേക്ക് സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഏറ്റെടുക്കല്‍ മൈല്‍സ്റ്റോണിനെ സഹായിക്കും.

ഈ ഏറ്റെടുക്കലിലൂടെ സുയതി ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ശോഭനമായ ഭാവിയിലേക്കുള്ള പാത തുറക്കപെട്ടതായി സുയതി സ്ഥാപകനും ചെയര്‍മാനുമായ മുകുന്ദ് കൃഷ്ണ പറഞ്ഞു. ഇന്ത്യയില്‍ കൊച്ചി കൂടാതെ ബാംഗ്ലൂരും സുയതിക്ക് സാന്നിധ്യമുണ്ട്. കൂടാതെ കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റ്‌, ക്ലൗഡ് ടെക്നോളജി, സെയില്‍സ് ഫോഴ്സ്, അഡ്വാന്‍സ്ഡ് അനലിറ്റിക്സ് എന്നി വിഭാഗങ്ങളില്‍ ഐ.ടി സേവനങ്ങള്‍ സുയതി നല്‍കി വരുന്നു. കാലിഫോര്‍ണിയയില്‍ ഐ.ടി, ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് മൈല്‍സ്റ്റോണ്‍. കമ്പനിക്ക് 35 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

Tags:    

Similar News