പൊന്നിന്‍ തിളക്കത്തില്‍ പ്രേംദീപ് ജുവല്‍സ്; ദുബൈയിലേക്കും കടക്കുന്ന പെരുമ

സ്വര്‍ണപ്പണിക്കാര്‍ക്ക്‌ ജോലിനല്‍കാന്‍ തുടങ്ങിയ സ്വര്‍ണക്കമ്പനി ഇന്ന് ആഭരണങ്ങള്‍ നല്‍കുന്നത് 120ലേറെ ജുവലറികള്‍ക്ക്

Update:2024-03-26 20:42 IST
പൊന്നിന്‍ തിളക്കത്തില്‍ പ്രേംദീപ് ജുവല്‍സ്; ദുബൈയിലേക്കും കടക്കുന്ന പെരുമ
  • whatsapp icon

വന്‍കിടക്കാര്‍ വാഴുന്ന സ്വര്‍ണാഭരണ നിര്‍മാണരംഗത്ത് ഒറ്റ ഷോറൂമുമായി തലയെടുപ്പോടെ നില്‍ക്കുന്നൊരു സ്ഥാപനമുണ്ട് പാലക്കാട് ജില്ലയില്‍- പ്രേംദീപ് ജുവല്‍സ്. സ്വര്‍ണാഭരണ മേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യപെരുമ അവകാശപ്പെടാവുന്ന പ്രേംദീപിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട ഡിസൈനുകളും പാമ്പര്യത്തനിമയുള്ള ആഭരണങ്ങളുമാണ്.

ബോട്ടണി ബിരുദധാരിയായ ദേവരാജ് ഭാസ്‌കര്‍ തന്റെ അച്ഛനപ്പുപ്പന്‍മാരുടെ പാതപിന്തുടര്‍ന്നാണ് സ്വര്‍ണാഭരണ നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. കൊഴിഞ്ഞു പോയിക്കൊണ്ടിരുന്ന സ്വര്‍ണപ്പണിക്കാരെ ഈ മേഖലയിലേക്ക് തിരിച്ചു കൊണ്ടു വരികയും അവര്‍ക്ക് മികച്ച ജീവിതമാര്‍ഗം ഒരുക്കുകയും ചെയ്യുക എന്നൊരു പാവനമായ ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.


ഹോള്‍സെയിലായി തുടക്കം 
2010ല്‍ ഹോള്‍സെയിലായി ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കികൊണ്ടായിരുന്നു പ്രേംദീപ് ജുവല്‍സിന്റെ തുടക്കം. ഇന്ന് പാലക്കാട് ജില്ലയിലും സമീപപ്രദേശങ്ങളിലുമായി 120 ഓളം ചെറുകിട കച്ചവടക്കാര്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ള ഡിസൈനിലും തൂക്കത്തിലുമുള്ള ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്തു നല്‍കുന്ന പ്രേംസൃഷ്ടിയെന്ന ഡിവിഷനും 2017ല്‍ കമ്പനി ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് 5,500 സ്‌ക്വയര്‍ഫീറ്റില്‍ ആദ്യ മെഗാ ജുവലറി ഷോറൂം പാലക്കാട് തുറക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ആഭരണ പ്രേമികളെ പാലക്കാട്ടേക്ക് ആകര്‍ഷിക്കാന്‍ പ്രേംദീപ് ജുവല്‍സിന് സാധിച്ചു. ജുവലറി സ്റ്റുഡിയോ എന്ന ആശയത്തിലാണ് ഈ ഷോറൂം അണിയിച്ചിരിക്കുന്നത്.

Full View

ടെംപിള്‍ കളക്ഷനും ദശാവതാരപ്പെരുമയും
ടെംപിള്‍കളക്ഷന്‍സിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട് പ്രേംദീപ്. ദശാവാതാര രൂപങ്ങള്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ നെക്ലേസുകള്‍ ഇവിടുത്തെ സിംഗ്നേച്ചര്‍ കളക്ഷനാണ്. വളകളില്‍ മാത്രം കണ്ടിരുന്ന ദശാവതാരങ്ങളെ മാലകളിലേക്കും നെക്ലേസുകളിലേക്കും ആദ്യമായി അവതരിപ്പിച്ചത് പ്രേംദീപാണെന്ന് ദേവരാജ് പറയുന്നു. 180 ഗ്രാം വരെ തൂക്കത്തില്‍ വരുന്ന ഇത്തരം ആഭരണങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡുമുണ്ട്. കൂടാതെ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് ചാര്‍ത്താനുള്ള ആഭരണങ്ങളുടെയും മറ്റും വിപുലമായ ശേഖരവുമുണ്ട്. ഗുരുവായൂരമ്പലത്തിലേക്ക് നിരവധി ഓടക്കുഴലുകള്‍ വഴിപാടായി സമര്‍പ്പിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.


താലിവൈവിദ്ധ്യം
വിവിധ സമുദായങ്ങളുടേതായി 32ലധികം താലികളും ഇവിടെ നിര്‍മിക്കുന്നുണ്ട്. നിരവധി അഗ്രഹാരങ്ങളുള്ള പാലക്കാടു ജില്ലയില്‍ താലികളിലും അത്രതന്നെ വ്യത്യസ്തതകളുണ്ട്. ഓരോ വിഭാഗത്തിന്റെയും വിശ്വാസത്തിനനുസരിച്ചുള്ള താലികള്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ മുസ്ലീം

വിഭാഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ കല്ലുകളും മറ്റും പതിപ്പിച്ചതും പേരുകള്‍ ആലേഖനം ചെയ്തതുമൊക്കെയായി വിവിധതരം താലികളും പണിതു നല്‍കുന്നുണ്ട്.

തൂവല്‍ മുതല്‍ ധീര വരെ
ടീനേജ് പ്രായക്കാര്‍ക്കായി 18 കാരറ്റിന്റെ ആഭരണങ്ങളുമായി യുവ കളക്ഷന്‍, പ്രഷ്യസ് 
സ്റ്റോണു
കള്‍ക്കായുള്ള മഹതി, വിവാഹ ആഭരണങ്ങള്‍ക്ക് മാത്രമായുള്ള സ്വയം വര, ടെംപിള്‍ കളക്ഷന്‍സിനായുള്ള വേദ, പരമ്പരാഗത ആഭരണങ്ങളായ പാലയ്ക്കാമാല, നാഗപടത്താലി എന്നിവയൊക്കെ അണി നിരക്കുന്ന നിത്യ ഹരിത, പ്രേദീപിന്റെ സ്വന്തം ഡയമണ്ട് വിഭാഗമായ ആത്മ, ജെന്‍സ് കളക്ഷനായ ധീര, കുട്ടികളുടെ കളക്ഷനായ ആരോമല്‍, ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി തൂവല്‍ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിവിധ ഡിവിഷനുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.


 കൂടുതല്‍ ഷോറൂമുകള്‍
ദുബൈയില്‍ സ്വന്തമായി മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് കമ്പനി. അടുത്ത വര്‍ഷം പകുതിയോടെ ദുബൈയില്‍ സാന്നിധ്യമറിയിക്കും. ആദ്യഘട്ടത്തില്‍ ഹോള്‍സെയില്‍ വ്യാപാരമായിരിക്കുമെങ്കിലും പതിയെ ചെറുകിട വില്‍പ്പനയിലേക്കും തിരിയാനാണ് പദ്ധതി. ഇതുകൂടാതെ കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ പുതിയ ഷോറുമുകള്‍ തുറക്കാനും പ്രേംദീപ് പദ്ധതിയിടുന്നു. 2025ഓടെ എല്ലാ ഷോറൂമുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രേംദീപ് ജുവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ദേവരാജ് ഭാസ്‌കര്‍ പറഞ്ഞു.
Tags:    

Similar News