പ്രവാസി പുനരധിവാസത്തിന് 84 കോടി

പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം

Update:2023-02-03 13:15 IST

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരള ബജറ്റില്‍ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടി രൂപയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂള്‍ഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. നോര്‍ക്ക വഴി ഒരു പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം നല്‍കും. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക ആംബുലന്‍സ് സര്‍വീസുകള്‍ക്ക്  60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും.

Tags:    

Similar News