508 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്ന കേന്ദ്ര പദ്ധതി: കേരളത്തില്‍ നിന്ന് 5 എണ്ണം മാത്രം

നടപ്പാക്കുന്നത് ₹24,000 കോടിയുടെ വികസന പദ്ധതി

Update:2023-08-08 15:33 IST

Image : Indian Railways Ad

നിലവിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ദീര്‍ഘകാല വീക്ഷണത്തോടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന അമൃത് ഭാരത് സ്റ്റേഷന്‍ (Amrit Bharat Station) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ചത് വെറും 5 സ്‌റ്റേഷനുകള്‍. 27 സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 508 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. മൊത്തം 24,470 കോടി രൂപയുടെ വികസന പദ്ധതിയാണിത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 55 വീതം സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ട്. ബിഹാര്‍ - 49, മഹാരാഷ്ട്ര - 44, ബംഗാള്‍ - 37, മദ്ധ്യപ്രദേശ് - 34, അസം - 32, ഒഡീഷ - 22, പഞ്ചാബ് - 21, ഗുജറാത്ത്, തെലങ്കാന - 20 വീതം, ജാര്‍ഖണ്ഡ് - 18, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് - 18 വീതം, ഹരിയാണ - 15, കര്‍ണാടക - 13 എന്നിങ്ങനെ സ്‌റ്റേഷനുകള്‍ ഇടംപിടിച്ചപ്പോഴാണ്, കേരളത്തില്‍ നിന്ന് 5 സ്‌റ്റേഷനുകള്‍ മാത്രമുള്ളത്.
കേരളത്തിലെ സ്‌റ്റേഷനുകള്‍

കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍, പയ്യന്നൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് പദ്ധതിയില്‍ ഇടംനേടിയ സ്‌റ്റേഷനുകള്‍. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അത്യാധുനിക നിലവാരത്തിലേക്ക് ഈ സ്‌റ്റേഷനുകള്‍ ഉയര്‍ത്തും. ദീര്‍ഘകാല വീക്ഷണത്തോടെയാണ് സ്‌റ്റേഷനുകള്‍ നവീകരിക്കുക. ഇവയില്‍ മികച്ച സൗകര്യമുള്ള കഫറ്റീരിയ, വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുണ്ടാകും.

Tags:    

Similar News