ട്രെയിന്‍ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം

Update:2020-05-12 13:31 IST

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യസേതു ആപ് എല്ലാ ട്രെയിന്‍ യാത്രക്കാരും നിര്‍ബന്ധിതമായും മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് റെയില്‍വേ. യാത്രക്കാരെല്ലാം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പേ ഫോണുകളില്‍  ആപ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്്.

ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന 30 തീവണ്ടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കൊറോണ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനും പുതിയ നിര്‍ദ്ദേശങ്ങളും റെയില്‍വേ പുറപ്പെടുവിച്ചു.ട്വിറ്ററിലൂടെയാണ് റെയില്‍വേയുടെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. നിലവില്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി മാത്രമാണ് അനുവദിച്ചിരിക്കുന്നത്.  അതേസമയം, ആരോഗ്യസേതു ആപ്പ് എല്ലാ യാത്രക്കാരും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കുന്നത് റെയില്‍വേയെ സംബന്ധിച്ച് നിലവില്‍ അപ്രായോഗികമാണെന്നും ഇല്ലാത്തവരെ ഇറക്കിവിടാനാകില്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.റെയില്‍വേയുടെ ഈ നിര്‍ബന്ധ ബുദ്ധിക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റീസ് ബി.എന്‍ ശ്രീകൃഷ്ണ പ്രതികരിച്ചു.

നിലവില്‍ രാജ്യത്തെ 9.8 കോടി ആളുകള്‍ ആപ് ഉപയോഗിച്ചുതുടങ്ങിയതായി റെയില്‍വേ ചൂണ്ടിക്കാട്ടി. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട എല്ലായിടത്തേയും ജനങ്ങള്‍ മൊബൈലുകളില്‍ ആരോഗ്യസേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News