ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍. 2020 ഓടെ നവഭാരതം നിര്‍മിക്കും. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. രാജ്യം ഇപ്പോള്‍ സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ധനക്കമ്മി 7 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു. കര്‍ഷകരുടെ വരുമാനം 2020 ആകുമ്പോള്‍ ഇരട്ടിയാകും. ഈ വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനമാകും.
ബാങ്കിംഗ് രംഗത്ത് സമഗ്രമായ പരിഷ്‌കരണം കൊണ്ടു വന്നു. മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചു. സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ അഴിമതി തടഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.