കേരളത്തിന്റെ ഭക്ഷ്യോല്‍പ്പന്ന മേഖലയ്ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍; ശ്രീനാഥ് വിഷ്ണു

നാഷണല്‍ റെയില്‍ ഉള്‍പ്പെടെ ഭക്ഷ്യ, ഭക്ഷ്യോല്‍പ്പന്ന മേഖലയിലെ ചരക്കു നീക്കം സുഗമമാക്കുന്നത് കേരളത്തിനും നേട്ടമാക്കും. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരുന്ന ബജറ്റെന്ന് ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറ്കറ്റര്‍ ശ്രീനാഥ് വിഷ്ണു.

Update:2021-02-01 16:46 IST

ലോജിസ്റ്റിക്‌സ് കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള റെയില്‍വേയിലേതടക്കമുള്ള പദ്ധതികള്‍ ചരക്കുനീക്കം സംബന്ധിച്ച് ഭക്ഷ്യ ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറ്കറ്റര്‍ ശ്രീനാഥ് വിഷ്ണു അഭിപ്രായപ്പെട്ടു. ഗതാഗത മേഖലയിലെ പരിഷ്‌കാരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇളവുകളെല്ലാം പ്രത്യക്ഷമായും പരോക്ഷമായും ഭക്ഷ്യോല്‍പ്പന്ന മേഖലയെയും മെച്ചപ്പെടുത്തും.

അവശ്യ സാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാണ് പുതിയ നീക്കങ്ങളെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പ്രതികരിച്ചു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ വരാനിരിക്കുന്ന ബില്ലുകളാകും ഇക്കാര്യങ്ങളിലുള്ള പ്രായോഗികത വ്യക്തമാക്കേണ്ടത്. എല്ലാത്തരത്തിലും കാര്‍ഷിക, ഭക്ഷ്യോല്‍പ്പന്ന മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയില്‍ 16.5 ലക്ഷം കോടി രൂപ എത്തിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. എപിഎംസികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) അടിസ്ഥാന സൗകര്യ വികസനത്തിനു പണം അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞത് പ്രത്യാശയോടെയാണ് നോക്കിക്കാണുന്നത്.


Tags:    

Similar News