കാര്‍ഷിക മേഖലയുടെ സമഗ്ര ഉത്തേജനം ലക്ഷ്യമാക്കുന്ന
രണ്ട് വന്‍ സംരംഭങ്ങള്‍ ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റിലൂടെ സര്‍ക്കാര്‍
പ്രഖ്യാപിക്കുമെന്നു സൂചന. കര്‍ഷക കൂട്ടായ്മകള്‍ വ്യാപകമാക്കുന്നതിന്്
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) സജീവമാക്കാന്‍
സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാകും ആദ്യത്തേത്. വിള
വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്.
കഴിഞ്ഞ
ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കിയ വാഗ്ദാന പ്രകാരമാണ്
10,000 എഫ്പിഒകളെ പരിപോഷിപ്പിക്കാന്‍ 7,000 കോടി രൂപയുടെ എഫ്പിഒ പദ്ധതി
കരുപ്പിടിപ്പിക്കുന്നത്. ചെറുകിട, നാമമാത്ര കര്‍ഷകരുടെ സംഘടിത ഗ്രൂപ്പുകളായ
ഈ എഫ്പിഒകള്‍ മികച്ച വിപണി പ്രവേശനത്തിലൂടെയും കൂട്ടായ വിലപേശല്‍
ശക്തിയിലൂടെയും വരുമാനം മെച്ചപ്പെടുത്താന്‍ ത്രാണി കൈവരിക്കണമെന്ന്
സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
കാര്‍ഷിക
മന്ത്രാലയം ധനസഹായം നല്‍കി എഫ്പിഒകളെ ശാക്തീകരിക്കും. എളുപ്പത്തിലുള്ള
വായ്പ ഉറപ്പാക്കുന്നതുള്‍പ്പെടെ മറ്റ് പിന്തുണകളും നല്‍കും. മെച്ചപ്പെട്ട
ഉല്‍പാദനത്തിനായി സാങ്കേതിക ഇടപെടലും ലഭ്യമാക്കും. സുരക്ഷിതമല്ലാത്ത
വരുമാനം കാരണം ബാങ്കുകള്‍ വായ്പ നല്‍കാത്തതാണ് എഫ്പിഒകള്‍ നേരിടുന്ന പ്രധാന
വെല്ലുവിളിയെന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.
കോര്‍പ്പറേറ്റ്
സ്ഥാപനങ്ങള്‍ പോലെ എഫ്പിഒകള്‍ ബിസിനസ്സ് യൂണിറ്റുകളായി
പ്രവര്‍ത്തിക്കുകയും അവ സൃഷ്ടിക്കുന്ന ലാഭം അംഗ കര്‍ഷകര്‍ക്കിടയില്‍
പങ്കിടുകയും ചെയ്യാന്‍ നടപടികളുണ്ടാകും.എഫ്പിഒകള്‍ക്ക് മത്സരശേഷി
വര്‍ദ്ധിപ്പിക്കുന്നതിന് പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും ബജറ്റ്
വഴി തെളിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
ഭൂഗര്‍ഭജലത്തിന്റെ
അമിത ചൂഷണം മൂലം ജലനിരപ്പ് കുറയുന്ന പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍
ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെ പ്രധാനമായും ഉദ്ദേശിച്ചുള്ളതാണ് 500-600 കോടി
രൂപയുടെ വിള വൈവിധ്യവല്‍ക്കരണ പദ്ധതി. വെള്ളം ധാരാളമായി വേണ്ടിവരുന്ന
നെല്ല് ഒഴികെയുള്ള വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനും മണ്ണിന്റെ ആരോഗ്യം
മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക പരിസ്ഥിതി വ്യവസ്ഥയില്‍ സന്തുലിതാവസ്ഥ
നിലനിര്‍ത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ
ഖാരിഫ് സീസണില്‍ 50,000 ഹെക്ടറില്‍ നെല്‍കൃഷി നിര്‍ത്തി ചോളം,
പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയിലേക്ക് വഴിതിരിച്ചുവിടാനുള്ള പൈലറ്റ് പദ്ധതി
ഹരിയാന ആരംഭിച്ചിരുന്നു. സൗജന്യ വിത്ത്, സൗജന്യ ഇന്‍ഷുറന്‍സ്, അടിസ്ഥാന
സൗകര്യങ്ങളുടെ കര്യങ്ങള്‍ക്കായി ഏക്കറൊന്നിന് 2,000 രൂപ ധനസഹായം എന്നിവയാണ്
പൈലറ്റ് പദ്ധതി പ്രകാരം നല്‍കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline