പരിഷ്‌കരിച്ച മൊത്തവില സൂചിക; മാറ്റങ്ങള്‍ എന്താണെന്ന് അറിയാം

അടിസ്ഥാന വര്‍ഷം 2011-12 ല്‍ നിന്ന് 2017-18-ാകും, 697 പുതിയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെട്ടത്

Update:2022-05-07 18:00 IST

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട് മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രൊമോഷൻ പുറത്തിറക്കുന്ന മൊത്തവില സൂചികയിൽ മാറ്റം വരുത്തുന്നു. നിലവിൽ 479 ഉൽപന്നങ്ങളുടെ വിലയിൽ ഉണ്ടാകുന്ന മാറ്റമാണ് മൊത്ത വില സൂചികയിൽ പ്രതിഫലിക്കുന്നത്. റിസേർവ് ബാങ്ക്, വാണിജ്യ ബാങ്കുകൾ കേന്ദ്ര സർക്കാർ, വ്യവസായങ്ങൾ,എന്നിവ ഈ സൂചിക അടിസ്ഥാനപ്പെടുത്തിയാണ് പല നയ പരിപാടികളും, ഉൽപാദനവും ആസൂത്രണം ചെയ്യുന്നത്.

പുതിയ മൊത്തവില സൂചികയിലെ മാറ്റങ്ങൾ അറിയാം
1 ) പരിഷ്കരിച്ച മൊത്ത വില സൂചികയിൽ 697 പുതിയ ഉൽപന്നങ്ങൾ കൂടി ചേർത്തിട്ടുണ്ട്
2 ) ഇലക്ട്രിക്ക് സോക്കറ്റുകൾ, പെൻഡ്രൈവ്, ഡി വി ഡി പ്ലേയർ, ജിം ഉപകരണങ്ങൾ, കൂൺ, തണ്ണി മത്തൻ, ഔഷദ സസ്യങ്ങളായ അലോ വേര, മെന്തോൾ തുടങ്ങിയവ ചേർക്കപ്പെടും.
3 . പ്രാഥമിക വസ്തുക്കളുടെ പട്ടികയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കൂടുതൽ വെയിറ്റേജ് ലഭിക്കും
4. ഇന്ധനം, ഊർജം എന്നിവയുടെ വെയിറ്റേജ് 13.15 ശതമാനത്തിൽ നിന്ന് 11.24 ശതമാനമായി കുറയും.
5. ഉപഭോക്‌തൃ വില സൂചികയിൽ മാറ്റം ഇല്ല, അടിസ്ഥാന വർഷം 2011-12 -ായി തുടരും.
6) പരിഷ്കരിച്ച മൊത്ത വില സൂചികയിൽ 2017 -18-ാണ് അടിസ്ഥാന വർഷമായി കണക്കാക്കുന്നത്. നിലവിൽ 2011-12 -ാണ് അടിസ്ഥാന വർഷം
മൊത്ത വില സൂചിക മാർച്ച് മാസത്തിൽ 30 വർഷത്തെ റിക്കോർഡ് നിലയിൽ എത്തി -14.55 %. ആഗോള ഉൽപന്ന വിലകൾ വര്ധിച്ചന്റിന്റെ ഫലമായിട്ടാണ് മൊത്ത വില സൂചിക കുതിച്ച് ഉയർന്നത്.


Tags:    

Similar News