ഉപഭോഗച്ചെലവ് കൂടിയെങ്കിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ താഴെ

Update:2020-01-27 17:50 IST

വ്യക്തമായ സാമ്പത്തിക ഡാറ്റ പ്രസിദ്ധീകരിക്കാതെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന അസാധാരണ സന്ദര്‍ഭമാണിത്തവണ

വന്നുചേര്‍ന്നിരിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉപഭോഗച്ചെലവിനെക്കുറിച്ചുള്ള ദേശീയ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്)

റിപ്പോര്‍ട്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ)

തടഞ്ഞുവച്ചതാണ് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുള്ളത്.

2011-12

നും 2017-18 നും ഇടയില്‍ ഉപഭോഗം യഥാര്‍ഥത്തില്‍ കുറഞ്ഞുവെന്ന് സര്‍വേ

റിപ്പോര്‍ട്ടിലുള്ളതായാണ് പുറത്തുവന്ന വിവരങ്ങള്‍ നല്‍കുന്ന

സൂചന.സര്‍ക്കാരിന് അനുകൂലമല്ലാത്ത കണ്ടെത്തലുകള്‍ മൂലം റിപ്പോര്‍ട്ട്

അടിച്ചമര്‍ത്തിയെന്ന ആരോപണമുയരുമ്പോള്‍ 2017-18 സര്‍വേയില്‍ ഗുരുതരമായ

ഡാറ്റാ ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. ഉപഭോഗച്ചെലവ്

സൂചകങ്ങള്‍ സാമ്പത്തിക നയരൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന

കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. എന്നിട്ടും, ഡാറ്റ അജ്ഞാതമായി

തുടരുന്നു.

ഇതിനിടെ നാഷണല്‍ കൗണ്‍സില്‍ ഓഫ്

അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഇആര്‍), മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി

എന്നിവയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ എന്‍എസ്എസ് കണ്ടെത്തലുകള്‍ക്ക്

വിരുദ്ധമായി, ഉപഭോഗച്ചെലവ് 2011-12 നും 2017 നും ഇടയില്‍ വര്‍ദ്ധിച്ചുവെന്ന

നിഗമനവും ഈയിടെ പുറത്തുവന്നു. രാജസ്ഥാനിലെയും ബീഹാറിലെയും

ഉത്തരാഖണ്ഡിലെയും 4828 വീടുകളിലായാണ് സര്‍വേ നടത്തിയത്. എന്‍എസ്എസ്

കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി, ഉപഭോഗച്ചെലവ് 2011-12 നും 2017 നും

ഇടയില്‍ വര്‍ദ്ധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു. എങ്കിലും 2004-05 നും

2011-12 നും ഇടയിലുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആളോഹരി

കണക്കില്‍ വളര്‍ച്ചയുടെ വേഗത വളരെ കുറവാണ്.

2012 നും 2017 നും ഇടയില്‍ പ്രതിശീര്‍ഷ വരുമാനം പ്രതിവര്‍ഷം 3.5% വര്‍ധിച്ചു. അതേ കാലയളവില്‍ പ്രതിശീര്‍ഷ ഉപഭോഗ ചെലവ് പ്രതിവര്‍ഷം 2.7 % ആണ് ഉയര്‍ന്നത്. 2004-5 നും 2011-12 നും ഇടയില്‍ പ്രതിവര്‍ഷ വരുമാനം 7.2 ശതമാനം ഉയര്‍ന്നിരുന്നു. പ്രതിശീര്‍ഷ ഉപഭോഗ വളര്‍ച്ച 4 ശതമാനവുമായിരുന്നു ഇതേ വീടുകളില്‍.

രണ്ട് സമയ കാലയളവില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തില്‍ സ്ഥിരമായ വര്‍ധനയും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. 2004-05 നും 2011-12 നും ഇടയില്‍ കാറുകളുടെയും ടൂവീലറുകളുടെയും ഉടമസ്ഥാവകാശം 11 ശതമാനം ഉയര്‍ന്ന് 22 ശതമാനമായി. അതേ സമയം 2011-12 നും 2017 നും ഇടയില്‍ 10 ശതമാനം ഉയര്‍ച്ചയേ ഉണ്ടായുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News