സാമ്പത്തിക വിദഗ്ധര്‍ പറയുന്നു; ഇന്ത്യ രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യണം

Update:2020-04-16 17:08 IST

ലോക്ക് ഡൗണ്‍ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച് നിര്‍ത്തുമ്പോള്‍ ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സാധാരണക്കാര്‍. നേരത്തെയുണ്ടായിരുന്ന ദാരിദ്ര്യത്തിനൊപ്പം വരുമാന നഷ്ടം കൂടിയായപ്പോള്‍ പലരും പട്ടിണി അഭിമുഖീകരിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും ലഭ്യമാകാത്ത നിരവധി പേരുണ്ടെന്നാണ് ഇവര്‍ ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട രണ്ടു കാര്യങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

1. താല്‍ക്കാലിക റേഷന്‍ കാര്‍ഡ്

എഫ്‌സിഐയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ല എന്നതാണ് വെല്ലുവിളി. അതുകൊണ്ട് ഈ ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള നടപടിയുണ്ടാവേണ്ടിയിരിക്കുന്നുവെന്ന് അവര്‍ പറയുന്നു.

2. പണം കൂടുതല്‍ നല്‍കണം

കിസാന്‍ പദ്ധതിയിലൂടെയും ജന്‍ധന്‍ എക്കൗണ്ടുകളിലൂടെയും ആളുകളിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ആ പണം മതിയായതല്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മാത്രവുമല്ല അര്‍ഹരായ എല്ലാവരിലേക്കും ആനൂകൂല്യം എത്തിയിട്ടുമില്ല. കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവരുടെ കുടുംബങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം ധനസഹായം ചുരുങ്ങിയത് 5000 രൂപയെങ്കിലുമാക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News