2019-ലെ പൊതുതെരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയതാകുമോ?

Update: 2019-02-23 10:29 GMT

'വരുന്ന പൊതുതെരഞ്ഞെടുപ്പ് ലോകത്തിലേക്കും വെച്ച് ഏറ്റവും ചെലവേറിയതാകും.' യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യ പ്രോഗ്രാമിന്റെ (കാർനൈഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ്) ഡയറക്ടറായ മിലാൻ വൈഷ്ണവിന്റെതാണ് അനുമാനം.

2016-ലെ യുഎസ് പ്രസിഡൻഷ്യൽ ഇലക്ഷനും കോൺഗ്രഷണൽ തെരഞ്ഞെടുപ്പും കൂടി 6.5 ബില്യൺ ഡോളറാണ് ചെലവായത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് 5 ബില്യൺ ഡോളറായിരുന്നു. അതുകൊണ്ടുതന്നെ ആ സംഖ്യ മറികടക്കാൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല.  

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണപക്ഷവും പ്രതിപക്ഷവും കടുത്ത മത്സരത്തിലായിരിക്കുമെന്നതിനാൽ ചെലവിന്റെ കാര്യത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറയുന്നു. 

പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ കാര്യത്തിൽ ഇലക്ട്‌റൽ ബോണ്ട് പോലുള്ള ചില നിയന്ത്രങ്ങളും നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ടിംഗ് ഇപ്പോഴും 100 ശതമാനവും സുതാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News