സാമ്പത്തിക നൊബേല്‍ പങ്കിട്ട 3 പേരില്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി

Update: 2019-10-14 10:58 GMT

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട മൂന്നു പേരില്‍ ഇന്ത്യന്‍ വംശജനും. മസാച്യുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ അഭിജിത് ബാനര്‍ജിക്കൊപ്പം എസ്തര്‍ ഡുഫ്‌ളോ, മിഖായേല്‍ ക്രെമര്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്.

എസ്തര്‍ ഡുഫ്‌ളോയും മസാച്യൂസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപികയാണ്. മിഖായേല്‍ ക്രെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലാ അധ്യാപകനും. ആഗോള ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങള്‍ക്കാണ് മൂവര്‍ക്കും നൊബേല്‍ പുരസ്‌കാരം. പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ 1998 ല്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

Similar News