ഒരു വോട്ടർക്ക് 700 രൂപ; ഇന്ത്യയിലേത് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്   

Update:2019-06-04 16:13 IST

രാജ്യത്തെ 900 ദശലക്ഷം വോട്ടർമാരെ കൈയിലെടുക്കാൻ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ ചെലവിട്ടത് 60 കോടി രൂപ. 2014-ൽ ചെലവാക്കിയതിന്റെ രണ്ടിരട്ടി. ഇതോടെ ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി മാറി നമ്മുടേത്.

ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ഈ റിപ്പോർട്ട് അനുസരിച്ച് ഒരു വോട്ടർക്ക് 700 രൂപ വീതമാണ് പാർട്ടികൾ ചെലവിട്ടത്. അതായത് ഒരു മണ്ഡലത്തിൽ 100 കോടി രൂപ!

ഓരോ മണ്ഡലത്തിലും ഏകദേശം 30 ലക്ഷം വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. പരസ്യം, യാത്രാ-ഗതാഗത ചെലവ് എന്നിവയ്ക്കാണ് കൂടുതൽ പണവും ചെലവാക്കിയിരിക്കുന്നത്. ഒരു സ്ഥാനാർത്ഥി 70 ലക്ഷം രൂപ വരെയേ ചെലവിടാവൂ എന്നായിരുന്നു ഇലക്ഷൻ കമ്മീഷൻ നിർദേശം.

ട്രെൻഡ് ഇതാണെങ്കിൽ 2024-ലെ തെരഞ്ഞെടുപ്പിന് മൊത്തം ചെലവ് ഒരു ലക്ഷം കോടി കവിയുമെന്ന് സിഎംഎസ് ചെയർമാൻ എൻ ഭാസ്‌കര റാവു പറഞ്ഞു.

Similar News