ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി മൂഡീസ്; 5.6 % മാത്രം

Update: 2019-11-14 10:56 GMT

ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 5.8 ശതമാനത്തില്‍നിന്ന് 5.6 ശതമാനമായി കുറച്ചുകൊണ്ടുള്ള കണക്ക് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് പുറത്തുവിട്ടു. 2018 ലെ 7.4 ശതമാനത്തില്‍ നിന്ന് അനുമാനം 5.6 ശതമാനമായി കുറയ്ക്കുകയാണെന്ന് മൂഡീസ് അറിയിച്ചു. രാജ്യത്തിന്റെ റേറ്റിങ് ക്രെഡിറ്റ് റേറ്റിങ് നേരത്തെ താഴ്ത്തിയിരുന്നു.

ഒക്ടോബര്‍ 10 ന് ഈ സാമ്പത്തിക വര്‍ഷത്തെ  വളര്‍ച്ചാ പ്രവചനം 5.8 ശതമാനമായി കുറച്ചിരുന്നു. നേരത്തെ കണക്കാക്കിയിരുന്നത് 6.2 ശതമാനമായിരുന്നു. തിനിടയിലും രാജ്യത്തിന്റെ ഫോറിന്‍ ആന്റ് ലോക്കല്‍ കറന്‍സി റേറ്റിങ് 'ബിഎഎ2'ആയി നില നിര്‍ത്തി.രാജ്യത്തെ ാമ്പത്തിക മാന്ദ്യം മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്.

2020ലും 2021ലും സമ്പദ്ഘടന കരുത്താര്‍ജിക്കുകയാണെങ്കില്‍ യഥാക്രമം 6.6 ശതമാനവും 6.7 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടുമെന്നു മൂഡീസ് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പമെത്തില്ല.

സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് കണക്കിലെടുത്ത് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്  ഒരാഴ്ച മുമ്പ്  ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് 'നെഗറ്റീവ്' ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമാകാത്തതിനാല്‍ വളര്‍ച്ച കുറയുമെന്ന് ആ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

'2018 ന്റെ പകുതി മുതല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴേക്കാണ്. യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2019 രണ്ടാം പാദത്തില്‍ ഏകദേശം 8 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തോളമായി കുറയുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ അതിനുമുമ്പേ മിക്കവാറും നിലച്ചു. പക്ഷേ ഉപഭോഗ ഡിമാന്‍ഡിന്റെ ബലത്തില്‍ സമ്പദ്വ്യവസ്ഥ പിടിച്ചുനിന്നു. എന്നാല്‍ ഉപഭോഗ ഡിമാന്‍ഡും തണുത്ത അവസ്ഥയാണ് പിന്നീടുള്ള' തെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് വിലയിരുത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News