നിക്ഷേപക സംഗമത്തിനു മേല്‍ വീണ്ടും കരിനിഴല്‍

Update: 2020-01-07 06:14 GMT

കൊച്ചിയില്‍ 9,10 തീയതികളിലായി നടക്കുന്ന നിക്ഷേപക സംഗമത്തെ കരിനിഴലിലാക്കുന്ന സംഭവമായി ഇന്നു രാവിലെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന് നേരെ നടന്ന കല്ലേറ്. വ്യവസായലോകം തികഞ്ഞ ഉത്ക്കണ്ഠയോടെ മുത്തൂറ്റ് ഫിനാന്‍സ് സമരത്തെ വീക്ഷിക്കുന്നതിനിടെയാണ് എം.ഡിക്ക് ആക്രമണത്തില്‍ പരിക്കേറ്റത്.

അഖിലേന്ത്യാ പണിമുടക്കിന് തൊട്ടു പിന്നാലെ നിക്ഷേപക സംഗമം നടത്തുന്നതിലെ പൊരുത്തക്കേട് ഇതിനകം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.രാവിലെ ഒമ്പതരയോടെയാണ് മുത്തൂറ്റിന്റെ കൊച്ചി ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസിലേക്ക് വരുമ്പോള്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ  കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ജോര്‍ജ്ജ് അലക്സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു.
തുടര്‍ന്ന് വലിയ പോലീസ് സംഘം മുത്തൂറ്റ് ഓഫീസിനു മുന്നില്‍ എത്തി.

സമരക്കാരില്‍ നിന്നാണ് കല്ലേറുണ്ടായതെന്ന് മുത്തൂറ്റ് ജീവനക്കാര്‍ പറയുന്നു. ശാഖകള്‍ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനും എതിരെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.

പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരിഹസിച്ചിരുന്നു. ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളര്‍ത്തുന്ന നടപടിയുമാണ് ഇതെന്ന് നിസാന്‍ സിഐഒ ടോണി തോമസ് നിരീക്ഷിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News