72,000 രൂപ വർഷം വേതനം: നയം വ്യക്തമാക്കി രാഹുൽ ഗാന്ധി

Update: 2019-03-25 11:00 GMT

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് മിനിമം വേതനം നടപ്പാക്കുമെന്ന വാഗ്ദാനം വീണ്ടുമാവർത്തിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻപ് ഇക്കാര്യം സൂചിപ്പിച്ചപ്പോഴെല്ലാം തുകയെക്കുറിച്ചോ ഗുണഭോക്താക്കളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ കൃത്യമായ കണക്കുകളവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

രാജ്യത്തെ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വർഷം 72,000 രൂപ വേതനം ഉറപ്പാക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. അതായത് മാസം 6000 രൂപ. 'ന്യായ' എന്നായിരിക്കും പദ്ധതിയുടെ പേരെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമിവർ. ഏകദേശം 5 കോടി കുടുംബങ്ങളും 25 കോടി വ്യക്തികളും ഇതിന്റെ ഗുണഭോക്താക്കളായിരിക്കും.

നടപ്പായാൽ ലോകത്തെ ഏറ്റവും വലിയ മിനിമം ഇൻകം സ്കീം ആയിരിക്കുമിതെന്ന് രാഹുൽ പറഞ്ഞു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ  Click Here . നമ്പർ സേവ്  ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Similar News