ബജറ്റിന് ആശയങ്ങള്‍ നല്‍കണമെന്ന് മോദി

Update: 2020-01-08 10:19 GMT

കേന്ദ്ര ബജറ്റിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ജനങ്ങളോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭരണനിര്‍വഹണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വേണ്ടിയുള്ള സംരംഭമായ 'മൈഗവ് ഡോട് ഇന്‍' വഴി സംവദിക്കാനാണ് പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചിട്ടുള്ളത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. '130 കോടി ഇന്ത്യക്കാരുടെ വികസ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതാണ് കേന്ദ്ര ബജറ്റ്. ഇത് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുന്നു. 'പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി ഉന്നത വ്യവസായികളുമായി ചര്‍ച്ച നടത്തിയിരുന്നു. മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സുനില്‍ ഭാരതി മിത്തല്‍, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, അനില്‍ അഗര്‍വാള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, എല്‍ ആന്‍ഡ് ടി മേധാവി എ എം നായിക് തുടങ്ങിയവരുമായും ആശയവിനിമയം നടത്തി.

Similar News