കര്‍ഷകസമരം ഡല്‍ഹിക്ക് വരുത്തിയത് വന്‍ നഷ്ടം
കര്‍ഷകരുമായുള്ള ഒത്തുതീര്‍പ്പുകളില്‍ വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യം
ഏറെ നാളായി നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക സമരം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ വ്യാപാര രംഗത്ത് ഉണ്ടാക്കിയത് അരലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരി കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐറ്റി).
അടുത്ത ഒന്നര വര്‍ഷം കാര്‍ഷിക നിയമം അനുസരിക്കണമെന്നും ഒരു സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷകര്‍ അംഗീകരിച്ചാല്‍ ഇതിന് മാറ്റം വരുമെന്നും സംഘടന പറയുന്നു. നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം കര്‍ഷകര്‍ക്ക് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണെന്ന് സിഎഐറ്റി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്‍ഡേവാളിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന സംയുക്ത സമിതിയില്‍ വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.