നടപ്പ് സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർച്ച നേടുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച്.
മുൻപ് 7.4 ശതമാനം വളർച്ച നിരക്കാണ് ഫിച്ച് റേറ്റിംഗ്‌സ് കണക്കാക്കിയിരുന്നത്. ജൂൺ പാദത്തിലെ മികച്ച വളർച്ചാ നിരക്ക് മൂലമാണ് പ്രവചനം മെച്ചപ്പെടുത്തിയത്.
അതേസമയം, വർധിച്ച ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ്, ബാങ്ക് പ്രതിസന്ധി എന്നിവ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും ഏജൻസി ചൂണ്ടിക്കാട്ടി.