ഇന്ത്യയുടെ റേറ്റിങ് സ്ഥിരതയുള്ളതില്‍ നിന്ന് നെഗറ്റീവിലേക്ക്്് ഫിച്ച് താഴ്ത്തി. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയത്. കോവിഡ് വ്യാപനം രാജ്യ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നും അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നാണ് ഫിച്ചിന്റെ അനുമാനം.
നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചു ശതമാനം ഇടിവുണ്ടാകും. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വര്‍ഷത്തില്‍ രാജ്യം 9.5ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline