ഡിജിറ്റല്‍ രൂപയും യൂണിവേഴ്‌സിറ്റിയും: ഡിജിറ്റല്‍ ലോകത്തെ നാല് ബജറ്റ് വാഗ്ദാനങ്ങള്‍ ഇങ്ങനെ

ഭാവി മുന്നില്‍ കണ്ടുള്ള നാല് ഡിജിറ്റല്‍ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്

Update: 2022-02-01 10:25 GMT
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി
രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുന്ന രീതിയില്‍ ആഗോള നിലവാരത്തിലുള്ള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. പേഴ്‌സണലൈസ്ഡ് പഠനസൗകര്യം വാതില്‍പ്പടിക്കല്‍ എത്തിക്കുന്ന പദ്ധതിയായിരിക്കും ഇത്. ഇന്ത്യയിലെ വിവിധ ഭാഷകളിലും ഐസിടി ഫോര്‍മാറ്റിലും ഇത് ലഭ്യമാവും. നെറ്റ്‌വര്‍ക്ക്ഡ് ഹബ്-സ്‌പോക്ക് മാതൃകയിലായിരിക്കും യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക. ഹബ് സ്‌പോക്കുകളുടെ നെറ്റ്‌വര്‍ക്കുകളായി രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളും സ്ഥാപനങ്ങളും പങ്കുചേരും.
ഡിജിറ്റല്‍ ബാങ്കിംഗ്
രാജ്യത്ത് 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും. 75 ജില്ലകളിലായി ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളായിരിക്കും ഇതു സ്ഥാപിക്കുക.
ഇ- പാസ്‌പോര്‍ട്ട്
ചിപ്പ് അധിഷ്ഠിത ഇ- പാസ്‌പോര്‍ട്ടുകള്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അനുവദിച്ചു തുടങ്ങും. വിവരങ്ങളുടെ സുരക്ഷയടക്കം ഉറപ്പാക്കുന്ന ഭാവി ടെക്‌നോളജി അടിസ്ഥാനമാക്കിയായിരിക്കും ഇ-പാസ്‌പോര്‍ട്ട് ലഭ്യമാക്കുക.
ഡിജിറ്റല്‍ രൂപ
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. ബ്ലോക്ക് ചെയ്‌നും മറ്റു സാങ്കേതിക വിദ്യകളും അധിഷ്ഠിതമായാണ് ഡിജിറ്റല്‍ രൂപ നിര്‍മിക്കുന്നത്.



Tags:    

Similar News