തട്ടിപ്പ് സംബന്ധിച്ച ആരോപണത്തെത്തുടര്‍ന്നു പ്രതിസന്ധിയിലായ പിഎംസി ബാങ്കിലെ ഉപഭോക്താക്കളുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുംബൈയില്‍ നേരിട്ട് ആശയ വിനിമയം നടത്തി നടത്തി. പിഎംസി ബാങ്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
പിഎംസി സംസ്ഥാനാന്തര സഹകരണ
ബാങ്കാണെന്നും മറ്റ് എല്ലാ ബാങ്കുകളെയും പോലെ ഇത് റിസര്‍വ് ബാങ്കിന്റെ
നിയന്ത്രണത്തിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം,
ഇത്തരം സഹകരണസംഘങ്ങളുടെ പ്രവര്‍ത്തന രീതിയിലെ പോരായ്മകളെപ്പറ്റി പഠിക്കാന്‍
ബാങ്കിംഗ്, സാമ്പത്തിക കാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെച്ചപ്പെട്ട നിയന്ത്രണത്തിന് ഭേദഗതികള്‍ സഹായിക്കുമെങ്കില്‍ സര്‍ക്കാര്‍
അത് യാഥാര്‍ത്ഥ്യമാക്കും.
വരാനിരിക്കുന്ന
പാര്‍ലമെന്റ് സമ്മേളനത്തില്‍, ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ബില്ലു
കൊണ്ടുവരും. പ്രശ്‌നത്തിന്റെ അടിയന്തിര സ്വഭാവം റിസര്‍വ് ബാങ്ക് ഗവര്‍ണറെ
അറിയിക്കുമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുമെന്നും
ധനമന്ത്രി പറഞ്ഞു. പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലുള്ള
നിയന്ത്രണത്തില്‍ അയവു വരുത്തണമെന്ന ആവശ്യത്തെപ്പറ്റി റിസര്‍വ് ബാങ്ക്
ഗവര്‍ണറുമായി സംസാരിക്കുമെന്നും അവര്‍ അറിയിച്ചു.