1,964 കോടി തിരിച്ചു കിട്ടി, നിക്ഷേപകര്‍ക്ക് നല്‍കും: ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍

Update:2020-06-25 18:02 IST

പ്രവര്‍ത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീര്‍ത്ത ശേഷം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങുമെന്ന് ടെംപിള്‍ടണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് സാപ്രെ വ്യക്തമാക്കി. തിരികെ ലഭിച്ച നിക്ഷേപത്തുകകള്‍ ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ എഎംസി തീരുമാനിച്ചത്. ആറ് ഡെറ്റ് പദ്ധതികളിലുമായി മൂന്നു ലക്ഷം നിക്ഷേപകര്‍ക്ക് 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കു ശേഷമാകും പണം നിക്ഷേപകര്‍ക്ക് നല്‍കുക. നിലവില്‍ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാല്‍ അത് ആദ്യം തന്നെ നീക്കേണ്ടതുണ്ട്. നിക്ഷേപകര്‍ വിവിധ ഹൈക്കോടതികളിലായി നല്‍കിയ പരാതികള്‍ സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News