ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതോടെ സ്വര്‍ണ വില കുതിക്കുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന പേരിലാണ് സ്വര്‍ണത്തിന് തിളക്കമേറുന്നത്. ആഗോള വിപണികളില്‍ സ്വര്‍ണത്തിന്റെ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന തലത്തിലാണ്.
ഇന്ത്യയില്‍ ഫ്യുച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണ വില പത്തുഗ്രാമിന് 46,700 രൂപ കവിഞ്ഞു. എംസിഎക്‌സ് ജൂണ്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് പത്തുഗ്രാമിന് ഒരു ശതമാനം ഉയര്‍ന്ന് 46,785 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1727.59 ഡോളറിലെത്തി. 1930ലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കനത്ത ആഘാതമാകും കോവിഡ് ലോക സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുകയെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ വിശകലനം.
അതിനിടെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് നിക്ഷേപം വര്‍ധിക്കുകയാണ്.
അതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസത്തേക്കുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ വിതരണ തിയ്യതികള്‍ പ്രഖ്യാപിച്ചു.
സെപ്തംബര്‍ വരെ ആറ് ഘട്ടങ്ങളാണ് ബോണ്ടുകള്‍ ഇഷ്യു ചെയ്യുക. ബാങ്കുകള്‍, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി ബോണ്ടുകള്‍ ഇഷ്യു ചെയ്യും. എട്ട് വര്‍ഷമാണ് ബോണ്ടുകളുടെ കാലാവധി. ഇന്ത്യ സര്‍ക്കാരിനു വേണ്ടി ആര്‍ ബി ഐ യാണ് ബോണ്ട് പുറത്തിറക്കുന്നത്.
സീരിസ് 1 ന്റെ സബ്‌സ്‌ക്രിപ്ഷന്‍ തിയ്യതി ഏപ്രില്‍ 20 മുതല്‍ 24 വരെയാണ്. ഏപ്രില്‍ 28 ആണ് ഇഷ്യു ഡേറ്റ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline