സ്വര്‍ണഖനികള്‍ ശൂന്യമാകുന്നു; പൊന്നില്ലാത്ത കാലം വരുന്നു?
2050 ഓടെ ഖനികളിലെ സ്വര്‍ണശേഖരം തീരുമെന്ന് ശാസ്ത്ര പഠനം
ഖനികളിലെ സ്വര്‍ണം ശേഖരം അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണോ? ഇനി എത്ര വര്‍ഷം കൂടി വിലയേറിയ ലോഹങ്ങള്‍ നമുക്ക് ലഭ്യമാകും? സ്വര്‍ണം ഉള്‍പ്പടെ ഖനനം ചെയ്യുന്ന ചില വിലയേറിയ ലോഹങ്ങളുടെ ഉപഭോഗത്തില്‍ മൂന്നു ശതമാനം വാര്‍ഷിക വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ 2050 ഓടെ അവയുടെ ശേഖരം തീരുമെന്ന് പ്രമുഖ ശാസ്ത്ര ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നു. ഓട്ടോണോമസ് യൂണിവേഴ്സിറ്റി ഓഫ് ബാര്‍സിലോണയിലെ ജോസഫ് പെനുലാസ് എന്ന ഗവേഷകനാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2050 ഓടെ സ്വര്‍ണ ശേഖരം ഖനികളില്‍ കാലിയാകാന്‍ സാധ്യത ഉണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ സ്വര്‍ണ പുതിയ സ്വര്‍ണ ശേഖരത്തിന്‍ റ്റെ കണ്ടത്തലുകള്‍ ഗണ്യമായി കുറഞ്ഞു. ഇതോടൊപ്പം ആന്റി മോണിയം എന്ന ലോഹവും ലഭിക്കാതെയാകും. 100 വര്‍ഷത്തില്‍ കൂടുതല്‍ സിങ്കും (Zinc) മോളിബ് ഡെനം (Molybdenum) എന്നിവ ഖനനം ചെയ്യാന്‍ ഉണ്ടാവില്ല.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം ആഗോള സ്വര്‍ണ ഡിമാന്‍ഡ് 2021 ല്‍ 4021 ടണ്ണായിരുന്നു. ഖനനം ചെയ്ത് സ്വര്‍ണം, റീസൈക്ലിംഗ് (recycling) ഉള്‍പ്പെടെ മൊത്തം സ്വര്‍ണ ലഭ്യത 4666 ടണ്ണായിരുന്നു. ചൈന, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് സ്വര്‍ണ ഡിമാന്‍ഡ് ഏറ്റവും അധികം ഉള്ളത്.
ആഭരണ നിര്‍മാണം, കേന്ദ്ര ബാങ്ക് ഡിമാന്‍ഡ്, നിക്ഷേപ ഡിമാന്‍ഡ്, ഇലക്ട്രോണിക്‌സ് മേഖലയിലെ ഡിമാന്‍ഡ് എന്നിവയാണ് വിലയെ സ്വാധീനിക്കുന്നത്. നിലവില്‍ ഖനനം ചെയ്യുന്ന സ്വര്‍ണം കുറഞ്ഞ ഗ്രേഡില്‍ പ്പെട്ടതാണ്. 2017 മുതല്‍ ഗ്രേഡ് 8 % കുറഞ്ഞിട്ടുണ്ട് -നിലവില്‍ ഒരു ടണ്ണില്‍ നിന്ന് 1.35 ഗ്രാം ലഭിക്കുന്ന ഗ്രേഡാണ് ഖനനം ചെയ്യുന്നത്. സ്വര്‍ണ വില വര്‍ധിച്ചത് കൊണ്ടാണ് കുറഞ്ഞ ഗ്രേഡിന്‍ റ്റെ ഉല്‍പ്പാദനം കൂടിയത്. സ്വര്‍ണ ശേഖരം കുറയുന്ന സാഹചര്യത്തില്‍ അതിന്റെ ഉപയോഗം കുറച്ചും പുനരുപയോഗം കൂട്ടുകയും ചെയ്താല്‍ മാത്രമേ പരിമിതി മറികടക്കാന്‍ കഴിയു. സ്വര്‍ണം ശേഖരം കുറഞ്ഞാല്‍ സ്വര്‍ണ വില കുതിച്ച് ഉയരുമോ എന്ന ആശങ്കയും ഉണ്ട്?