സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ.
രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. ഉച്ചയ്ക്ക്് 15 രൂപ വീണ്ടും കൂടിയതോടെ പവന് സര്‍വകാല റെക്കോര്‍ഡ് വിലയായ 35,920ല്‍ എത്തുകയായിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള ഒരു കാരണമെന്ന സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില ഉയരാനാണ് സാധ്യത.
വ്യാഴാഴ്ച ഗ്രാമിന് 4470 ഉം പവന് 35760 ഉം ആയിരുന്നു വില. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞ് 4440 രൂപയും പവന് 35520 രൂപയും ആയിരുന്നു. കഴിഞ്ഞയാഴ്ച പവന് 35,120 രൂപയായിരുന്ന സ്വര്‍ണവില ക്രമേണ വര്‍ധിക്കുകയായിരുന്നു. മാര്‍ച്ച് മാസം പവന് 32,200 രൂപയായിരുന്നു കൂടിയ വില. ഏപ്രില്‍ അവസാനത്തോടെ 34000 കടന്നു. മെയ് രണ്ടാം വാരമാണ് ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline