സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു.കേരളത്തില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയര്‍ന്നു.ഗ്രാമിന് 4,675 രൂപയാണ് ഇന്ന് സ്വര്‍ണത്തിന്റെ വില്‍പ്പന വില. പവന് 37,400 രൂപയും.
കഴിഞ്ഞ ദിവസം ഗ്രാമിന് 4,660 രൂപയായിരുന്നു നിരക്ക്. പവന് 37,280 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,868 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു. പവന് 36,160 രൂപയും.
ആഗോള തലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതായാണ് കണക്ക്. ഈ പ്രവണതയ്ക്ക ആക്കം കൂടുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത. ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍, ദുര്‍ബലമായ ഇക്വിറ്റി മാര്‍ക്കറ്റുകള്‍, സാമ്പത്തിക ശക്തികള്‍ക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തില്‍ വീണ്ടെടുക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സ്വര്‍ണ നിക്ഷേപം ഉയരാന്‍ കാരണമാകുന്നുണ്ട്.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline