ധന്തേരസ് ദിനത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ റെക്കോഡ് ഉയര്‍ച്ച

നഗര, അര്‍ധ നഗര വിപണികളിലാണ് മികച്ച വില്‍പ്പന നടന്നത്

Update: 2023-11-11 11:01 GMT

Image : CANVA

സ്മാര്‍ട്ട്ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്‌ക്കൊപ്പം ധന്തേരസ് ദിനത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ റെക്കോഡ് ഉയര്‍ച്ച. രാജ്യത്ത് ഈ ഉത്സവ സീസണില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 7.7% വര്‍ധിച്ച് 42 ടണ്ണിലെത്തിയതായി ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്സ് അസോസിയേഷന്റെ (IBJA) കണക്കുകള്‍ വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് സ്വര്‍ണവില 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 60,400 രൂപയായി. ധന്തേരസ് ദിനത്തില്‍ നഗര, അര്‍ധ നഗര വിപണികളിലാണ് മികച്ച വില്‍പ്പന നടന്നത്.

ഉപഭോക്തൃ വസ്തുക്കളുടെ വില്‍പ്പന

ഉത്സവ സീസണായ നവരാത്രിക്കും ദീപാവലിക്കും ഇടയിലുള്ള ദിവസങ്ങളിലാണ് രാജ്യത്ത് ഉപഭോക്തൃ വസ്തുക്കളുടെ വില്‍പ്പന ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ഈ ഉത്സവ സീസണില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഏകദേശം 8% വളര്‍ച്ച രേഖപ്പെടുത്തി.

റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 20 ശതമാനം വര്‍ധിച്ചു. ടെലിവിഷന്‍ വില്‍പ്പന 30 ശതമാനത്തിലധികം ഉയര്‍ന്നു.ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉത്സവ വില്‍പ്പന എക്കാലത്തെയും മികച്ചതായിരുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു.

Tags:    

Similar News