ജിഎസ്ടി: പുതിയ മാറ്റങ്ങള്‍, പഴയ കുരുക്കുകള്‍ തുടരുന്നു

ജിഎസ്ടി നടപ്പാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സങ്കീര്‍ണതയുടെ കുരുക്കഴിയുന്നില്ല

Update:2020-11-09 16:38 IST

ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ നൂലാമാലകള്‍ അഴിയുന്നില്ല. മാത്രമല്ല ഊരാക്കുടുക്ക് മുറുകുകയുമാണ്. സാധാരണ നികുതി ദായകര്‍ മാത്രമല്ല സംസ്ഥാനങ്ങള്‍ പോലും ജിഎസ്ടി കുരുക്കില്‍ പെട്ട് ഉഴലുന്ന സ്ഥിതിയാണ്.

42ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഒക്ടോബര്‍ 12ന് നടന്നത്. അതിലെ സുപ്രധാന തീരുമാനങ്ങളുടെ ചുരുക്കരൂപം ഇതാണ്.

$ 20,000 കോടിരൂപ GST കോമ്പന്‍സേഷന്‍ സെസ്സ് തുക സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി നല്‍കും. 2017- 18ല്‍ സംസ്ഥാനങ്ങള്‍ക്ക് വകയിരുത്തിയ IGST തുകയില്‍ കുറവ് വരുത്തിയ 25,000 കോടി രൂപ കൂടി അടിയന്തരമായി നല്‍കും.

$ സ്റ്റേറ്റ് കോമ്പന്‍സേഷന്‍ സെസ്സ് ചുമത്തുന്നത്ജൂണ്‍ 2022ന് ശേഷവും തുടരും.

$ 2021 മാര്‍ച്ച് 31 വരെ GSTR1, GSTR3 എന്നിവ ഫയല്‍ ചെയ്യേണ്ട രീതി ഇപ്പോഴുള്ളതുപോലെ തന്നെ തുടരും.

$ 2021 ജനുവരി 1 മുതല്‍:

GSTR1ല്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി GST ബാധ്യത കണക്കാക്കപ്പെടും.

GSTR2B ല്‍ നിന്ന് നികുതിദായകന്റെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ITC) കണക്കാക്കപ്പെടും. (ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ഇത് 2021 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും)

$ 2021 ഏപ്രില്‍ 1 മുതല്‍ GSTR-3B ഫയല്‍ ചെയ്യുന്നതിനു മുന്‍പ് GSTR1 ഫയലിംഗ് നിര്‍ബന്ധമാക്കും.

$ 5 കോടിയില്‍ താഴെ അഗ്രഗേറ്റ് ആനുവല്‍ ടേണോവര്‍ ഉള്ളവര്‍ക്ക്: മാസാമാസം നികുതി അടയ്ക്കാനും ക്വാര്‍ട്ടര്‍ലി ആയി റിട്ടേണ്‍ ഫയല്‍ ചെയ്യാനും സാധിക്കും. അങ്ങനെ ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ക്വാര്‍ട്ടറിലെ ആദ്യ രണ്ട് മാസങ്ങളില്‍ വരെ മുന്‍ക്വാര്‍ട്ടറിലെ 35% ക്യാഷ്ബാധ്യത ഓട്ടോജെനറേറ്റഡ് ചലാന്‍ ഉപയോഗിച്ച് ഫയല്‍ ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതാണ്. ഇത്തരം ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് GSTR1 ഫയല്‍ ചെയ്യേണ്ട ഡേറ്റ് അടുത്ത ക്വാര്‍ട്ടറിലെ 13ാം തീയതി ആക്കും.

$ 2021 ജനുവരി 1 മുതല്‍ GST റീഫണ്ട് തുക നികുതിദായകന്റെ പാനും ആധാറും ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യും.

$ 2021 ഏപ്രില്‍ 1 മുതല്‍ 5 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവ് ഉള്ള നികുതിദായകര്‍ 6 ഡിജിറ്റ് വരെയും, 5 കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവ് ഉള്ള നികുതിദായകര്‍ ആ2ആ ഇടപാടുകളില്‍ 4 ഡിജിറ്റ് വരെയും HSN കോഡ് രേഖപ്പെടുത്തണം.

തീരാതെ പഴയ പ്രശ്നങ്ങള്‍

അതിനിടെ ജിഎസ്ടിയിലെ കുരുക്കുകള്‍ ഇപ്പോഴും അഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. GSTN വെബ്സൈറ്റില്‍ ടാക്സ് തുക കുറിച്ചു കൊടുക്കുന്നതില്‍ എന്തെങ്കിലും ഒരു ചെറിയ തെറ്റ് നികുതി ദായകന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍, അതൊന്ന് തിരുത്തിക്കിട്ടാന്‍ നികുതിദായകന്‍ കാലങ്ങള്‍ GST ഓഫീസുകളില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ച് കാത്തിരിക്കണം. ഉദാഹരണത്തിന് GSTN വെബ്സൈറ്റില്‍, ഒരു ബട്ടണ്‍ മാറി അമര്‍ത്തിപ്പോയാല്‍ CGST ആയി കുറിക്കേണ്ട തുക SGST ആയി കുറിച്ചു പോകാം. SGST ആയി കുറിക്കേണ്ട തുക IGST ആയി കുറിച്ചു പോയെന്നും വരാം. ഇത്തരം തീരെ ചെറുതും മനുഷ്യസഹജവും ആയ തെറ്റുകള്‍ പോലും അല്‍പം പോലും എളുപ്പത്തിലോ വേഗത്തിലോ തിരുത്തി ലഭിക്കാനുള്ള ഒരു സംവിധാനവും ഏടഠ വ്യവസ്ഥയില്‍ ഇല്ല. ഇത്തരമൊരു ചെറിയ തെറ്റ് ശ്രമപ്പെട്ട് തിരുത്തിയെടുക്കുന്നതിനുള്ളില്‍ തന്നെ ആ തെറ്റിനെ അടിസ്ഥാനമാക്കി നോട്ടീസുകളും നടപടികളും വന്നു കഴിഞ്ഞിട്ടും ഉണ്ടാകും. പിന്നീട് അതിന്റെ പിന്നാലെ നികുതി ദായകന്‍ പോകണം.

മൂന്നര വര്‍ഷമായിട്ടും, അടിസ്ഥാന പരമായി വേണ്ട കാര്യങ്ങള്‍ GST നെറ്റ്‌വര്‍ക്കില്‍ ലഭ്യമല്ല. ഒരു സാമ്പത്തിക വര്‍ഷത്തില്‍ എന്തെങ്കിലും തെറ്റുകള്‍ പറ്റിയാല്‍, അടുത്ത സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ മാസത്തിലെ GST റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിക്കുള്ളില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള അവസരം നികുതിദായകര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ ആനുവല്‍ റിട്ടേണോ ഓഡിറ്റ് റിപ്പോര്‍ട്ടോ സമര്‍പ്പിക്കേണ്ട സമയത്തു മാത്രമേ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുകയുള്ളൂ എന്ന സാമാന്യ പ്രായോഗികത പോലും പരിഗണിക്കാതെയാണ് ഇത്തരം ഒരു ഡേറ്റ് എന്ന വസ്തുത ഏടഠ അധികാരികളോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരവും നിരുത്തരവാദപരവുമായ നടപടിയാണ്.

മറ്റൊരു ഉദാഹരണം സപ്ലയര്‍ ഇടപാട് അപ്‌ലോഡ് ചെയ്യുന്നതില്‍ തെറ്റുവരുത്തിയാല്‍ ഫലം അനുഭവിക്കുന്നത് നികുതി കൊടുത്ത നികുതിദായകനാണ്. താന്‍ കൊടുത്ത നികുതിയുടെ യഥാര്‍ത്ഥ വസ്തുത അപ്പോള്‍ തന്നെ നികുതിദായകന് എളുപ്പം പരിശോധിക്കാന്‍ പറ്റുന്ന ഒരു സൗകര്യം GST നെറ്റ്വര്‍ക്കില്‍ കൊണ്ടു വരാനായി അധികാരികള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ അടച്ച നികുതി തന്റേതല്ലാത്ത കാരണത്താല്‍ GST നെറ്റ്വര്‍ക്കില്‍ വരാതെ പോയാല്‍ അതിന്റെ പേരില്‍ നികുതി കുറവ് നോട്ടീസ്ഏറ്റുവാങ്ങി പിഴയും പലിശയും സഹിതം നികുതിദായകന്‍ അടയ്ക്കേണ്ടതായും വരുന്നു. പൊതുവേ നികുതിദായകരായ കച്ചവടക്കാര്‍ കമ്പോളത്തിലുള്ള മൊത്തം മാന്ദ്യത്തിന്റെ പീഡനം അനുഭവിക്കുന്ന ഈ സമയത്ത്, അടച്ച നികുതിക്ക് വീണ്ടും നികുതിയും പിഴയും പലിശയും അടയ്ക്കേണ്ട ബാധ്യത കൂടി കച്ചവടക്കാര്‍ക്ക് വരികയാണ്.


ജിഎസ്ടി നെറ്റ്‌വര്‍ക്ക് എന്ന കുഴപ്പക്കാരന്‍

ഇന്ത്യയിലെ സുപ്രധാനമായ ഒരു നികുതി അടയ്ക്കാന്‍ കോടിക്കണക്കിന് നികുതി ദായകര്‍ ആശ്രയിക്കുന്ന ഒരു വെബ്സൈറ്റ് നിരന്തരം ഹാങ് ആവുന്നതിനെ കഷ്ടമെന്നല്ലാതെ ഒന്നും പറയാനില്ല.

നികുതിദായകന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഇല്ലാതെ ഏടഠ നെറ്റ്‌വര്‍ക്കിന്റെ പ്രശ്നം കൊണ്ട് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വന്നാല്‍ പോലും ലേറ്റ് ഫീ ഈടാക്കാനുള്ള വ്യവസ്ഥ, തികച്ചും അന്യായമാണ്.

നികുതിദായകന്റെ ഭാഗത്തു നിന്ന് വരുന്ന കൊച്ചു കൊച്ചു വീഴ്ചകള്‍ക്കു പോലും വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും ഏടഠ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തു നിന്ന് എന്ത് വീഴ്ചകള്‍ ഉണ്ടായാലും അതിന് പരിഹാരമൊന്നുമില്ല എന്നുള്ളതാണ് മറ്റൊരു ദുരവസ്ഥ.

റീഫണ്ട് എന്ന കിട്ടാക്കനി

GST രജിസ്ട്രേഷനുള്ള നികുതിദായകര്‍ക്ക് അവര്‍ ഓരോ ഇന്‍വെര്‍ട്ടഡ് സപ്ലൈയിലും നല്‍കുന്ന നികുതിയായ ഇന്‍പുട്ട് ടാക്സ് തുകയില്‍ നിന്ന് നികുതി ബാധ്യത കഴിഞ്ഞു വരുന്ന അധിക GST തുകയുടെ റീഫണ്ട് GST വെബ്സൈറ്റിന്റെ പ്രശ്നങ്ങള്‍ മൂലം സമയബന്ധിതമായി ലഭിക്കുന്നില്ല. നിരവധി കച്ചവടക്കാരുടെ GSTNന്റെ ക്രെഡിറ്റ് ലെഡ്ജറില്‍ ഇങ്ങനെ കിട്ടാനുള്ള അധിക നികുതി വര്‍ഷങ്ങളായി കുമിഞ്ഞുകൂടി കിടക്കുന്നു. GSTയില്‍ ഇന്‍വെര്‍ട്ടഡ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, എക്സ്പോര്‍ട്ടിന്റെ റീഫണ്ട്, ഇവ രണ്ടിന്റെയും റീഫണ്ട് മാത്രമേ ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നുള്ളൂ. മറ്റൊരു റീഫണ്ടുകളും സര്‍ക്കാര്‍ കൊടുക്കുന്നില്ല. കൊടുക്കുന്ന രണ്ട് റീ ഫണ്ടുകളും സമയബന്ധിതമായി കൊടുക്കുന്നുമില്ല. അവകാശപ്പെട്ട റീ ഫണ്ട് തുകകള്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വരുമ്പോഴുള്ള ഡീലര്‍മാരുടെ ദുരവസ്ഥ സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കി പ്രവര്‍ത്തിക്കുമോ?

നിരവധി പേര്‍ രണ്ട് തലമുറ വരെ ബിസിനസ് ചെയ്തിട്ടും ബാക്കി വരുന്ന അധിക ഇന്‍പുട്ട് ടാക്സ് കിട്ടാതെ ഉപയോഗശൂന്യമായി ക്രെഡിറ്റ് ലെഡ്ജറില്‍ കിടക്കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ കാര്യം എന്തെന്നാല്‍ ഇങ്ങനെയുള്ള ഇന്‍പുട്ട് ടാക്സ് തുക നേടിയെടുക്കാന്‍ ഏടഠ നിയമങ്ങളില്‍ ഒരു വ്യവസ്ഥ പോലും ഇല്ല എന്നതാണ്.

(ലേഖകന്‍ ഹൈക്കോടതിയിലെ അഭിഭാഷകനും നികുതി - സാമ്പത്തിക വിഷയങ്ങളില്‍ ഫാക്കല്‍റ്റിയും അഡൈ്വസറുമാണ്. ഫോണ്‍: 98950 69926)

Tags:    

Similar News