ചൈനയെ ഉപേക്ഷിക്കാനാവില്ല, ഫാക്ടറികള്‍ മാറ്റുന്നതിനെതിരെ ഐഎംഎഫ്

ഫാക്ടറികള്‍ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ചെയ്യും

Update: 2022-10-12 07:45 GMT

Photo : Canva

കോവിഡിന് ശേഷം യുഎസ്-യൂറോപ്യന്‍ കമ്പനികള്‍ ചൈനയ്ക്ക് ബദല്‍ അന്വേഷിക്കുകയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ചൈനയെ ഉപേക്ഷിക്കുന്നത് ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഈ ധാരണ ശരിയല്ലെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് അന്താരാഷ്ട്ര നാണയ നിധിയുടെ ( ഏഷ്യ, പസഫിക് ഡിപാര്‍ട്ട്‌മെന്റ്-IMF ) ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ (Krishna Srinivasan) പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയത്.

ആഗോള വിതരണ ശൃംഖലയില്‍ (Supply Chain) ചൈനയ്ക്ക് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. ചൈനയില്‍ നിന്ന് ഫാക്ടറികള്‍ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ചെയ്യും. കാര്യ.ക്ഷമതയെക്കുറിച്ചും ലാഭനഷ്ടത്തെക്കുറിച്ചുമാണ് ചിന്തിക്കേണ്ടതെന്ന് കൃഷ്ണ ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികേതര കാരണങ്ങള്‍ മൂലം നിങ്ങള്‍ എന്ത് ചെയ്താലും അത് കാര്യക്ഷമതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രശ്‌നങ്ങള്‍ ഏഷ്യയെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. സീറോ കോവിഡ് നയമം ചൈനയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ സീറോ കോവിഡ് നയത്തില്‍ നിന്ന് ചൈന പിന്മാറണമെന്നും കൃഷ്ണ ശ്രീനിവാസന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ (Free Trade) വലിയ തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിച്ചത്. എന്നാല്‍ ഇത്തരം കരാറുകള്‍ മൂല്യം പ്രതിസന്ധിയിലായവരും ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നയരൂപീകരണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നും കൃഷ്ണ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News