സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

Update:2020-07-09 14:01 IST

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി. പവന് 280 രൂപയാണുയര്‍ന്നത്. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600 ആയി.ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 41,000 രൂപയെങ്കിലും മുടക്കേണ്ട സാഹചര്യമാണുള്ളത്.

ഗ്രാമിന് ഇന്നത്തെ വില 4575 രൂപ.ഇന്നലെ 4540 രൂപയായിരുന്നു.ചൊവാഴ്ച പവന് 320 രൂപ കൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ച ഉയര്‍ന്നത് 200 രൂപയും. കോവിഡ് കേസുകള്‍ കൂടിയതോടെ ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതു മൂലം എല്ലാ വിപണികളിലും സ്വര്‍ണവില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണിപ്പോള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News