ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറാന്‍ ഇനിയും സമയമെടുക്കും; അഴിമതി തിരിച്ചടിയാകുന്നു
കൊറോണ പ്രതിസന്ധി പരിഹരിക്കപ്പെട്ടാലും സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ച മറികടക്കാന്‍ ഇന്ത്യയടക്കമുള്ള ജി20 രാജ്യങ്ങള്‍ പാടുപെടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ പൊളിറ്റിക്കല്‍ റിസ്‌ക് കണ്‍സള്‍ട്ടന്‍സിയായ വെരിസ്‌ക് മാപ്പ്ള്‍ക്രോഫ്റ്റ് പുറപ്പെടുവിച്ച റിപ്പോര്‍ട്ടനുസരിച്ച് ജി 20 രാജ്യങ്ങളില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ സമ്പദ് വ്യവസ്ഥകളായിരിക്കും കൊറോണയ്ക്ക് ശേഷം സാമ്പത്തിക ഉന്നമനത്തിനായി നന്നേ പണിപ്പെടേണ്ടി വരുകയെന്നാണ് വിശദമാക്കുന്നത്.
റിപ്പോര്‍ട്ടില്‍ അനലിസ്റ്റുകളായ ഡേവിഡ് വില്‍, ജോഷ്വാ കാര്‍ട്ട് റൈറ്റ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നത് യൂറോപ്പ്, ഈസ്റ്റ് ഏഷ്യ എന്നീ രാജ്യങ്ങള്‍ക്ക്് വേഗം തന്നെ സമ്പദ് വ്യവസ്ഥയെ തിരികെ പിടിക്കാന്‍ കെല്‍പ്പുണ്ടെന്നതും ഇതിനായുള്ള പദ്ധതികള്‍ ഇവര്‍ വ്യാപകമായി നടത്തിവരുന്നുണ്ടെന്നതുമാണ്. അമേരിക്കയും വാക്‌സിന്‍ പരീക്ഷണ ഫലത്തോടെ കൂടുതല്‍ കരുത്തോടെ തിരികെ എത്തുമത്രെ. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ കൊറോണ കാലത്ത് ലോക് ഡൗണ്‍ പോലുള്ളവയല്ലാതെ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള സംവിധാനങ്ങള്‍ക്ക് പിന്നിലായിരുന്നു.
ഇക്കണോമിക് ഗ്രോത്ത് ഇന്‍ഡെക്‌സില്‍ ഏറെ താഴെ ആണെന്നതും അഴിമതി നിറഞ്ഞ ഭരണസംവിധാനവും ദുര്‍ബലമായ പരിഷ്‌കരണ സംവിധാനങ്ങളും വളര്‍ച്ചയെ പിന്നോട്ട് വലിക്കും. ഈ സൂചിക പ്രകാരം, മൂന്നു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകള്‍ ജനസംഖ്യയുടെ 20 ശതമാനവും ആഗോള ജിഡിപിയുടെ 10 ശതമാനവും ട്രേഡിന്റെ 3.7 ശതമാനവും വിദേശ നിക്ഷേപത്തിന്റെ 3.2 ശതമാനവും മാത്രമാണ് സംഭാവന നല്‍കുന്നത്. നിക്ഷേപക സമൂഹം ഇവിടുത്തേക്കുള്ള പണമിടപാടുകളോട് മുഖം തിരിച്ചേക്കാവുന്നത് വിപണിയിലും വലിയ പ്രത്യാഖാതങ്ങള്‍ വരുത്തിയേക്കുമെന്നാണ് കരുതുന്നത്.
മാപ്ള്‍ ക്രോഫ്റ്റിന്റെ പഠനമനുസരിച്ച് ഇന്ത്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങള്‍ തിരിച്ചുവരവില്‍ ' ഹൈ റിസ്‌ക്' രാജ്യങ്ങളാണെങ്കില്‍ 'എക്‌സ്ട്രീം' ലിസ്റ്റില്‍ ഉള്ളവരാണ് റഷ്യ, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നിവര്‍. അഴിമതിയില്‍ ഇവരാണ് ഇന്ത്യയെയും കടത്തിവെട്ടിയവരത്രെ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine