ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള പത്തു രാജ്യങ്ങളില്‍ ഇന്ത്യയും

Update: 2019-09-22 08:10 GMT

ലോകത്ത് ഏറ്റവുമധികം സ്വർണ്ണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. വേള്‍ഡ് ഗോള്‍ഡ് കണ്‍സില്‍ പുറത്തുവിട്ട കണക്കു പ്രകാരം ഒന്പതാം സ്ഥാനമാണ് ഇന്ത്യക്ക്. 618 മെട്രിക് ടണ്ണാണ് ഇന്ത്യയുടെ ആകെ സ്വർണ ശേഖരം. ഇന്ത്യയുടെ സ്വർണ്ണ ശേഖരം കഴിഞ്ഞ 20 വർഷത്തിനിടെ ഗണ്യമായി വളർന്നു. 2000 ന്റെ ആദ്യ പാദത്തിൽ 357.8 ടണ്ണിൽ നിന്നുമാണ് ഈ വളര്‍ച്ച.

ഒന്നാം സ്ഥാനം യുഎസിനാണ്. 8134 മെട്രിക് ടണ്‍ സ്വര്‍ണമാണ് യുഎസ് കരുതലായി സൂക്ഷിച്ചിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ജർമ്മനിയ്ക്കും ഇറ്റലിയ്ക്കുമാണ്. നെതർലാൻഡിനെ പിന്നിലാക്കിയാണ് ഇന്ത്യ ഒൻപതാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പത്താം സ്ഥാനത്തുള്ള നെതർലൻഡിന്റെ കരുതൽ ശേഖരം 613 മെട്രിക് ടണ്ണാണ്. താഴെ പറയുന്ന രീതിയിലാണ് പട്ടിക.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്-8134 മെട്രിക് ടണ്‍ ജര്‍മനി-3367 മെട്രിക് ടണ്‍ ഇറ്റലി-2452 മെട്രിക് ടണ്‍ ഫ്രാന്‍സ്-2436 മെട്രിക് ടണ്‍ റഷ്യ - 2219 മെട്രിക് ടണ്‍ ചൈന - 1937 മെട്രിക് ടണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് - 1040 മെട്രിക് ടണ്‍, ജപ്പാന്‍ - 756 മെട്രിക് ടണ്‍, ഇന്ത്യ - 618 മെട്രിക് ടണ്‍, നെതര്‍ലാന്‍ഡ്‌സ് - 613 മെട്രിക് ടണ്‍.

ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പ്രവേശിക്കുന്നത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ ഇറക്കുമതിയുള്ള സമയത്താണെന്നതും ശ്രദ്ധേയമാണ്.

Similar News